നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വാർഡിൽ മരണാസന്നയായ രോഗിക്ക് 'കലിമ' ചൊല്ലിക്കൊടുത്ത് ഡോ. രേഖ കൃഷ്ണൻ

  കോവിഡ് വാർഡിൽ മരണാസന്നയായ രോഗിക്ക് 'കലിമ' ചൊല്ലിക്കൊടുത്ത് ഡോ. രേഖ കൃഷ്ണൻ

  വീട്ടമ്മയുടെ ബന്ധുക്കളാരും അടുത്തില്ലാത്തതിനാൽ മകളുടെ സ്ഥാനത്ത് നിന്ന് താൻ ആ പുണ്യ പ്രവർത്തി ചെയ്തതായി ഡോ. രേഖ

  Image: Rekha Krishnan/Facebook

  Image: Rekha Krishnan/Facebook

  • Share this:
   പട്ടാമ്പി: മരിക്കുന്നതിന് മുമ്പ് ശഹാദത്ത് കലിമ കേൾക്കുന്നതും അതേറ്റു ചൊല്ലുന്നതും ഇസ്ലാംമത വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' ചൊല്ലുന്നതിലൂടെ ആ വ്യക്തിയുടെ സ്വർഗ പ്രവേശം എളുപ്പമാകുമെന്നാണ് വിശ്വാസം. ശഹാദത്ത് എന്നാൽ സാക് ഷ്യം എന്നാണർത്ഥം.

   മരണാസന്നയായ ആൾക്ക് അടുത്ത ബന്ധുക്കളാണ് സാധാരണഗതിയിൽ കലിമ ചൊല്ലിക്കൊടുക്കുക. എന്നാൽ കോവിഡ് വാർഡിൽ ബന്ധുക്കളാരുമില്ലാതെ ഏകയായ രോഗിക്ക് കലിമ ചൊല്ലി നൽകാൻ ആരുമില്ലായിരുന്നു. ഒടുവിൽ ഡോ. രേഖ കൃഷ്ണൻ ആ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

   പട്ടാമ്പി സേവന ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൃത്താല പട്ടിത്തറ സ്വദേശിയായ വീട്ടമ്മയ്ക്കാണ് രേഖ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തത്. കോവിഡ് അത്യാഹിത വിഭാഗത്തിൽ രേഖയും നഴ്സും മാത്രമായിരുന്നു രോഗിയുടെ അടുത്തുണ്ടായിരുന്നത്.

   You may also like:മൺമറഞ്ഞ ഗ്രാമത്തിന്റെ അവശിഷ്ടം 71 വർഷത്തിനു ശേഷം കണ്ടെത്തി; തടാകത്തിലേക്ക് സന്ദർശക പ്രവാഹം

   യുഎഇയിൽ ജനിച്ച രേഖ പതിനെട്ടു വയസ്സുവരെ അവിടെയായിരുന്നു. അതിനാൽ അറബി ഭാഷയും അറിയാം. ഗുരുതരാവസ്ഥയിലുള്ള വീട്ടമ്മയുടെ ബന്ധുക്കളാരും അടുത്തില്ലാത്തതിനാൽ മകളുടെ സ്ഥാനത്ത് നിന്ന് താൻ ആ പുണ്യ പ്രവർത്തി ചെയ്തതായി ഡോ. രേഖ പറയുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

   You may also like:അടുത്ത മൂന്ന് ജന്മത്തിലും ഇന്ത്യൻ ജേഴ്സി അണിയാൻ ആഗ്രഹം ഉണ്ടെന്ന് സൗരവ് ഗാംഗുലി

   യുഎഇയിൽ ബിസിനസ്സുകാരനായ മേലെ പട്ടാമ്പി ചേമ്പ്ര മേലേമഠത്തിൽ രാമകൃഷ്ണന്റെ മകളാണ് രേഖ. എല്ലാ വിശ്വാസങ്ങളേയും ബഹുമാനിക്കാനാണ് മാതാപിതാക്കൾ തന്നെ പഠിപ്പിച്ചത്. മനുഷ്യനെ മനസ്സിലാക്കലാണ് പ്രധാനമെന്നും രേഖ പറയുന്നു.

   കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. ജീജി വി ജനാർദ്ദനനാണ് രേഖയുടെ ഭർത്താവ്. മക്കൾ റിഷിത്, ഹൃദ്യ.
   Published by:Naseeba TC
   First published: