നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഡി.സി പുസ്തകമേളയിൽ ഹൈന്ദവസംഘടനകളുടെ പ്രതിഷേധം

    ഡി.സി പുസ്തകമേളയിൽ ഹൈന്ദവസംഘടനകളുടെ പ്രതിഷേധം

    • Last Updated :
    • Share this:
      തൃശൂർ: ഡിസി ബുക്സിന്റെ പുസ്തക മേളയിൽ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. വിവാദ പുസ്തകങ്ങൾ വിൽക്കരുതെന്നായിരുന്നു ആവശ്യം. പാറമേക്കാവ് ദേവസ്വത്തിന്റെ അഗ്രശാല ഓഡിറ്റോറിയത്തിലാണ് ഡിസി ബുക്സിന്റെ പുസ്തകമേള നടക്കുന്നത്. മീശയുൾപ്പെടെയുള്ള വിവാദ പുസ്തകങ്ങൾ വിൽക്കരുതെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകളാണ് പ്രതിഷേധിച്ചത്.

      മണ്ഡലകാലത്ത് ഹെലികോപ്റ്ററിൽ സ്ത്രീകളെ എത്തിച്ചേക്കും

      ദേവസ്വം ബോർഡിലെ മുൻ കമ്മിറ്റി അംഗങ്ങളും പ്രതിഷേധക്കാരുടെ ഒപ്പമുണ്ടായിരുന്നു. വിവാദ പുസ്തകങ്ങൾ വിൽക്കില്ലെന്ന് ഉറപ്പ് നൽകാതെ പുസ്തകങ്ങൾ വാഹനത്തിൽ നിന്നിറക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാട് എടുത്തു. ഒടുവിൽ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവാദ പുസ്തകങ്ങൾ വിൽക്കില്ലെന്ന് പ്രസാധകർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം ശമിച്ചത്.

      ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; സംഘര്‍ഷ സാധ്യതയെന്നും സ്പെഷല്‍ കമ്മീഷണര്‍

      First published:
      )}