നവോത്ഥാന സമിതി സമുദായ സംഘടനകളെ വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ അജണ്ട: സി പി സുഗതൻ

വെള്ളാപ്പള്ളിക്കും വിമർശനം

news18
Updated: September 16, 2019, 3:11 PM IST
നവോത്ഥാന സമിതി സമുദായ സംഘടനകളെ വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ അജണ്ട: സി പി സുഗതൻ
News18
  • News18
  • Last Updated: September 16, 2019, 3:11 PM IST
  • Share this:
പത്തനംതിട്ട: നവോത്ഥാന സംരക്ഷണ സമിതിക്കും വെള്ളാപ്പള്ളിക്കുമെതിരെ കൂടുതല്‍ വിമര്‍ശനവുമായി ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതന്‍. സമുദായ സംഘടനകളെ വരുതിയിലാക്കാനുള്ള സി പി എമ്മിന്റെ അജണ്ടയായിരുന്നു നവോത്ഥാന സമിതി. ശബരിമല സ്ത്രീ പ്രവേശനത്തെ അനൂലിക്കുന്നവരാണ് നവോത്ഥാന സമിതിയിലുള്ളതെന്നും സുഗതന്‍ പത്തനംതിട്ടയില്‍ പറഞ്ഞു. വനിതാ മതില്‍ സംഘാടക സമിതിയുടെ ജോയിന്റ് കൺവീനറായിരുന്നു സി പി സുഗതൻ.

നവോത്ഥാന മൂല്യസംരക്ഷണ സമിതിയിൽ നിന്നുള്ള ഹിന്ദു പാര്‍ലമമെന്റ് നേരത്തെ പിൻവാങ്ങിയിരുന്നു. നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ ഹിന്ദു പാർലമെന്റ് പിന്തുടരുന്ന രാഷ്ട്രീയ രഹിത വിശാല ഹിന്ദു ഐക്യത്തിന് അനുയോജ്യമല്ലെന്നും സുഗതൻ നേരത്തെ ആരോപിച്ചിരുന്നു.

Also Read- നവോത്ഥാന സംരക്ഷണ സമിതിയിൽ പിളർപ്പ്: ഹിന്ദുപാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ 54 സംഘടനകള്‍ സമിതി വിട്ടു

First published: September 16, 2019, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading