HOME » NEWS » Kerala » HISTORY OF NEYYATTINKARA FORT WARD BEGINS AND ENDS IN THE VADAKKEKOTTA FAMILY AR TV

60 വർഷമായി ഒരു വാർഡ് ജയിക്കുന്നത് ഒരു കുടുംബം; നെയ്യാറ്റിൻകര ഫോർട്ട് വാർഡ് ചരിത്രം വടക്കേകോട്ട കുടുംബത്തിന്റേത്

60 വർഷമായി വാർഡിൽ നിലനിൽക്കുന്ന കുടുംബവാഴ്ച അവസാനിപ്പിക്കാനുള്ള സകല തന്ത്രങ്ങളും പയറ്റുകയാണ് എതിർ സ്ഥാനാർത്ഥികൾ

News18 Malayalam | news18-malayalam
Updated: November 23, 2020, 12:41 PM IST
60 വർഷമായി ഒരു വാർഡ് ജയിക്കുന്നത് ഒരു കുടുംബം; നെയ്യാറ്റിൻകര ഫോർട്ട് വാർഡ് ചരിത്രം വടക്കേകോട്ട കുടുംബത്തിന്റേത്
neyyattinkara fort ward family history
  • Share this:
തിരുവനന്തപുരം: ഓരോ തെരഞ്ഞെടുപ്പും കൗതുക വാർത്തകളുടേത് കൂടിയാണ്. അത്തരത്തിൽ ഒരു കൗതുക വാർത്തയാണ് തിരുവനന്തപുരം നെയ്യാറ്റിൻകര നഗരസഭയിൽ നിന്നും പങ്കുവയ്ക്കാനുള്ളത്. കഴിഞ്ഞ 60 വർഷമായി ഇവിടത്തെ ഒരു വാർഡ് ഭരിക്കുന്നത് വടക്കേകോട്ട  കുടുംബമാണ്.ഫോർട്ട് വാർഡിന്റെ ചരിത്രം തുടങ്ങുന്നതും അവസാനിക്കുന്നതും ഈ വടക്കേകോട്ട കുടുംബത്തിലാണ്.

1955ൽ എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന നാഷണൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി രംഗത്തിറക്കിയത് തങ്കപ്പൻ നായരെ. പിന്നീട് 40 വർഷത്തോളം വാർഡിന്റെ ഭരണം തങ്കപ്പൻ നായരുടെ കൈകളിലായിരുന്നു. 1985 ലെ തെരഞ്ഞെടുപ്പുവരെ തങ്കപ്പൻ നായർ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കുടുംബത്തിലേക്ക് മരുമകളായി അജിത എത്തിയതോടെ സ്ഥാനാർത്ഥിത്വം  കൈമാറി. 95ൽ അജിത ജയിച്ചെങ്കിലും 2000ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌  ഘടകകക്ഷിയായ സി എം പിക്ക്  സീറ്റ് നൽകി. അതോടെ സിപിഎം വാർഡ് പിടിച്ചെടുത്തു. തുടർന്ന് 2005 ൽ അജിത വീണ്ടുംസ്ഥാനാർത്ഥി കുപ്പായമണിഞ്ഞതോടെ  വാർഡ് കോൺഗ്രസ് തിരിച്ചുപിടിച്ചു.

Also Read- Local Body Elections 2020| ഈ ഏഴാം ക്ലാസുകാരൻ സ്ഥാനാർഥികളെ 'പുലി' ആക്കും; ഗ്രാഫിക്സ് പ്രചാരണത്തിൽ മികവ് തെളിയിച്ച് കൊച്ചുമിടുക്കൻ

2010ൽ അജിതയുടെ ഭർത്താവായ ഗോപികൃണനെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. അപ്പോഴും വടക്കേകോട്ട കുടുംബത്തെ വോട്ടർമാർ കൈവിട്ടില്ല. പിന്നീട് 2015 വനിതാ വാർഡ് ആയപ്പോഴും അജിത 119 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറി.നിലവിൽ സിറ്റിങ് കൗൺസിലറായ അജിത ഇത് നാലാമത്തെ പ്രാവശ്യമാണ് മത്സരരംഗത്ത് ഇറങ്ങുന്നത്.

Also Read- Local Body Elections | അമ്മയും മകനും നേർക്കുനേർ; കൊല്ലം അഞ്ചലിൽ തെരഞ്ഞെടുപ്പ് പോരാട്ടം കുടുംബ കാര്യമല്ല!

60 വർഷമായി വാർഡിൽ നിലനിൽക്കുന്ന കുടുംബവാഴ്ച അവസാനിപ്പിക്കാനുള്ള സകല തന്ത്രങ്ങളും പയറ്റുകയാണ് എതിർ സ്ഥാനാർത്ഥികൾ. എന്നാൽ ഇത്തവണയും വടക്കേകോട്ട കുടുംബത്തിലുള്ള ജനങ്ങളുടെ വിശ്വാസം വോട്ട് ആകുമെന്ന് അജിത പറയുന്നു.
Published by: Anuraj GR
First published: November 23, 2020, 12:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories