നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെൻഷൻ മുടങ്ങി; സംസ്ഥാനത്തെ എച്ച്ഐവി ബാധിതർ ദുരിതത്തിൽ

  പെൻഷൻ മുടങ്ങി; സംസ്ഥാനത്തെ എച്ച്ഐവി ബാധിതർ ദുരിതത്തിൽ

  പെൻഷൻ വിതരണം ഉടൻ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി 

  representative image

  representative image

  • Share this:
  കൊച്ചി: മാസങ്ങളായി  പെന്‍ഷനില്ലാതെ സംസ്ഥാനത്തെ എച്ച്ഐ വിബാധിതരും എയ്ഡ്‌സ് രോഗികളും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലുള്ള പെന്‍ഷന്‍  ഇവര്‍ക്ക് കിട്ടിയിട്ടില്ല. ഈ കോവിഡ് കാലത്ത് പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോലും പോകാന്‍ സാധിയ്ക്കാതെ ബുദ്ധിമുട്ടുകയാണ് നിരവധി രോഗികള്‍.

  മരുന്ന് വാങ്ങുന്നതിന് ആശുപത്രികളില്‍ പോകാന്‍ പോലും പണമില്ല. സര്‍ക്കാര്‍ നല്‍കിയിരുന്ന പെന്‍ഷനായിരുന്നു ഏക ആശ്രയം. മാസങ്ങളായി ഇത് കിട്ടിയിട്ട്. 14 മാസത്തെ തുകയാണ് ഇവര്‍ക്ക് ലഭിയ്ക്കാനുള്ളത്. കഴിഞ്ഞ ജനുവരിയിലാണ് ഇതിന് മുന്‍പുള്ള കുടിശിക നല്‍കിയത് . ക്യാന്‍സര്‍, ഹ്യദ്രോഗം, ടി ബി എന്നീ രോഗങ്ങൾക്ക് ചികിത്സ തേടുന്നവരാണ് പലരും.

  സര്‍ക്കാര്‍ മരുന്ന് നല്‍കുന്നുണ്ടെങ്കിലും ഇത് വാങ്ങാന്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. പെന്‍ഷന്‍ കിട്ടിയിരുന്ന കുട്ടികള്‍ അവരുടെ വിദ്യാഭ്യാസ ചെലവിനും സ്ത്രീകള്‍ വീട്ടു ചെലവിനുമൊക്കെ ഈ തുക ഉപയോഗിച്ചിരുന്നു. എന്നാല്‍ പെന്‍ഷന്‍ നിലച്ചതോടെ ഇതും ബുദ്ധിമുട്ടിലായി.

  You may also like:'ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്'; എ എൻ രാധാകൃഷ്ണന് മറുപടിയുമായി മുഖ്യമന്ത്രി

  സംസ്ഥാനത്ത് എണ്ണായിരത്തിലധികം എച്ച് ഐ വി ബാധിതരും എയ്ഡ്‌സ് രോഗികളുമായിട്ടുള്ളവരുമുണ്ട്. പെന്‍ഷനായി മാസം 1000 രൂപയാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലൂടെ ആരോഗ്യ വകുപ്പ് ഇവര്‍ക്ക് നല്‍കുന്നത്. 14 മാസത്തെ കുടിശികയായി ഇപ്പോള്‍ 10 കോടി രൂപ നല്‍കാനുണ്ട്.  കുടിശിക നല്‍കണമെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

  എന്നാൽ, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. പെന്‍ഷന്‍ പദ്ധതി ആരംഭിച്ച് 10 വര്‍ഷമായിട്ടും ഒരിയ്ക്കല്‍ പോലും ഈ തുക ക്യത്യമായി കിട്ടിയിട്ടില്ലെന്നതാണ് വസ്തുത. പെന്‍ഷന്‍ കുടിശിക കിട്ടാതെ മരണമടഞ്ഞവരും നിരവധിയാണ്. ലോക്ക്ഡൗണ്‍ കാലത്തെങ്കിലും സര്‍ക്കാര്‍ ഇവര്‍ക്ക് പെന്‍ഷന്‍ മുടങ്ങാതെ നല്‍കണമെന്നതാണ് ആവശ്യം.

  സംസ്ഥാനത്തെ എച്ച്ഐവി ബാധിതർക്കുള്ള പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
  Published by:Naseeba TC
  First published:
  )}