• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | മഴയ്ക്ക് ശമനമില്ല; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala Rains | മഴയ്ക്ക് ശമനമില്ല; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രൊഫഷനൽ കോളേജും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും

  • Last Updated :
  • Share this:
    ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളേജും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

    അതേസമയം മുല്ലപ്പെരിയാർ ഡാമിലെ പത്ത് സ്പിൽവേ ഷട്ടറുകൾ ഉയർത്തി. വൈകിട്ട് അഞ്ച് മണിയോടെ വി1, വി5, വി6, വി10 എന്നീ ഷട്ടറുകള്‍ ഉയര്‍ത്തി. പത്ത് ഷട്ടറുകളിലൂടെ 1870 ഘന അടി വെള്ളം പെരിയാറിലേയ്ക്ക് ഒഴുക്കുന്നുണ്ട്.

    Also Read-Rains Live| മുല്ലപ്പെരിയാർ: പത്ത് ഷട്ടറുകൾ ഉയർത്തി 1870 ഘന അടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു: പെരിയാർ തീരത്ത് ജാഗ്രത

    ഞായറാഴ്ച വരെ കേരള -തമിഴ്നാട് പശ്ചിമ ഘട്ട മേഖലകളിൽ മഴ തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലയിലും ഡാം മേഖലകളിലും കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് വിദഗ്ധ അഭിപ്രായം. ഞായറാഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
    Published by:Jayesh Krishnan
    First published: