• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശക്തമായ മഴയ്ക്ക് സാധ്യത; തൃശൂരിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിക്കുന്നു.

news18-malayalam
Updated: August 13, 2019, 4:40 PM IST
ശക്തമായ മഴയ്ക്ക് സാധ്യത; തൃശൂരിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
girls-school
news18-malayalam
Updated: August 13, 2019, 4:40 PM IST
തൃശൂർ: തൃശൂർ ജില്ലയിൽ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

also read: എറണാകുളം ജില്ലയിൽ മഴ ശക്തമാകാൻ സാധ്യത; ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടർ അറിയിക്കുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും  അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകരുതലെന്ന നിലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, എറണാകുളം ജില്ലകളിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

First published: August 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...