നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി; SSLC, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

    പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി; SSLC, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല

    ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍, രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:
      പത്തനംതിട്ട: ജില്ലയിലെ അംഗന്‍വാടി, പോളിടെക്‌നിക് കോളേജ്, പ്രൊഫഷണല്‍ കോളേജ്, എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (മാര്‍ച്ച് ഒന്‍പതു
      മുതല്‍ 11 വരെ) ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു.

      ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരിക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍, രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടുള്ളതല്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.

      സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

      പരീക്ഷ സെന്‍ററുകളില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിടിഎയുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം.
      First published:
      )}