• HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2022| തിരുവോണം; ഇന്ന് ബാങ്കുകൾക്കും ബിവറേജസ് ഔട്ട്ലെറ്റുകൾക്കും അവധി

Onam 2022| തിരുവോണം; ഇന്ന് ബാങ്കുകൾക്കും ബിവറേജസ് ഔട്ട്ലെറ്റുകൾക്കും അവധി

തിരുവോണത്തിന് സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

  • Last Updated :
  • Share this:
    തിരുവനന്തപുരം: തിരുവോണ ദിവസമായ ഇന്ന് ബാങ്കുകളും ബിവറേജസ് ഔട്ട്ലെറ്റുകൾക്കും അവധി. തിരുവോണ ദിവസം അവധിയായിരിക്കുമെന്ന് അറിയിച്ച് തി ബെവ്‌കോ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാൽ, തിരുവോണത്തിന് സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്

    ബാങ്കുകൾക്ക് ഇന്നലേയും ഇന്നും അവധിയാണ്. നാളെ പ്രവർത്തി ദിവസമാണ്.

    Also Read- കണ്ണൂരില്‍ തെരുവുനായ വീട്ടമ്മയുടെ കൈപ്പത്തി കടിച്ചെടുത്തു; എട്ടു പേര്‍ക്ക് പരിക്ക്

    സെപ്റ്റംബർ മാസത്തിൽ കേരളത്തിലെ ബാങ്കുകളുടെ അവധി

    സെപ്റ്റംബർ 1 - വ്യാഴം - ഗണേശ ചതുർത്ഥി രണ്ടാം ദിവസം- പനാജിയിൽ ബാങ്കുകൾക്ക് അവധി .
    സെപ്റ്റംബർ 4 - ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 6 - ചൊവ്വ - കർമ്മ പൂജ - റാഞ്ചിയിൽ ബാങ്കുകൾക്ക് അവധി
    സെപ്റ്റംബർ 7 - ബുധൻ - ഒന്നാം ഓണം - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
    സെപ്റ്റംബർ 8 - വ്യാഴം - തിരുവോണം കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
    സെപ്റ്റംബർ 9 - വെള്ളി - ഇന്ദ്ര ജാത്ര സിക്കിമിൽ ബാങ്കുകൾക്ക് അവധി
    സെപ്റ്റംബർ 10 - ശനി - രണ്ടാം ശനിയാഴ്ച, ശ്രീനാരായണ ഗുരു ഗുരുജയന്തി - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
    സെപ്റ്റംബർ 11 - ഞായർ - അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 18 - ഞായർ - അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 21 - ബുധൻ - ശ്രീനാരായണ ഗുരു സമാധി ദിനം - കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധി.
    സെപ്റ്റംബർ 24 - നാലാം ശനിയാഴ്ച: അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 25 - ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി
    സെപ്റ്റംബർ 26 - തിങ്കൾ - നവതാത്രി സ്‌ഥാപ്‌ന ജയ്‌പൂർ, ഇംഫാൽ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്.

    Also Read- 'അഴുകിയ കശാപ്പ് മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന ജോലിയാണ് ചെയ്തത്'; ഓണസദ്യ വലിച്ചെറിഞ്ഞതില്‍ ശുചീകരണ തൊഴിലാളി

    ഓണാശംസ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

    ലോകമെമ്പാടുമുളള മലയാളികൾക്ക് ഓണാശംസ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ആശംസിച്ചു.

    ഓണത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും എല്ലാവർക്കും സമാധാനവും സമൃദ്ധിയും കൈവരുത്തട്ടെയന്നും രാഷ്ട്രിപതി ട്വീറ്റ് ചെയ്യു. ഓണം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
    Published by:Naseeba TC
    First published: