• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് തുറക്കില്ല; ബാറുകള്‍ പ്രവര്‍ത്തിക്കും

തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് തുറക്കില്ല; ബാറുകള്‍ പ്രവര്‍ത്തിക്കും

തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് തികുവോണ ദിവസത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. തിരുവോണം പ്രമാണിച്ച് അവധിയാണെന്ന് വ്യക്തമാക്കി ബെവ്കോ സര്‍ക്കുലര്‍ പുറത്തിറക്കി. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്‌ലറ്റുകള്‍ക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബവ്‌റിജസ് കോര്‍പറേഷനുള്ളത്.

    അതേസമയം, തിരുവോണ ദിവസം സംസ്ഥാനത്തെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. തിരുവോണദിവസം ബെവ്കോ ഔട്ട്ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പനയുണ്ടാകില്ല. അതിനാല്‍തന്നെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തിരക്ക് ഒഴിവാക്കാനായി പലയിടങ്ങളിലും കൂടുതല്‍ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: