• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രണ്ടു ജില്ലകളിൽ റെഡ് അലേർട്ട്: 11 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

news18
Updated: August 14, 2019, 8:08 AM IST
രണ്ടു ജില്ലകളിൽ റെഡ് അലേർട്ട്: 11 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
News 18
news18
Updated: August 14, 2019, 8:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മഴ വീണ്ടും ശക്തമായ സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമാണ് റെഡ് അലർട്ട്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി ആയിരിക്കും.

മഴക്കോട്ടിട്ട് ബൈക്കിലിരുന്ന് മരിച്ച നിലയിൽ; കവളപ്പാറയെ കരളലിയിച്ച് പ്രിയദർശന്റെ ജഡം കണ്ടെത്തി

കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ആയിരിക്കും.

കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന (14/8/19) എല്ലാ പരീക്ഷകളും മാറ്റി വെച്ചു. സർവകലാശാല പിആർഒ
ഡോ. അജിത.എസ് അറിയിച്ചതാണ് ഇക്കാര്യം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...