• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശക്തമായ മഴ: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴ: കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലാ കളക്ടർ ഡോക്ടർ ഡി സജിത് ബാബു ആണ് അവധി പ്രഖ്യാപിച്ചത്.

holiday

holiday

  • Last Updated :
  • Share this:
    കാസർകോട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി ആയിരിക്കും. ജില്ലാ കളക്ടർ ഡോക്ടർ ഡി സജിത് ബാബു ആണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.

    ഒക്ടോബർ 25ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഒക്ടോബർ 26ന് കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഒക്ടോബർ 27ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബർ 28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.

    കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

    മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ച് കര്‍ണാടക തീരത്തേക്ക് അടുക്കുമെന്ന മുന്നറിയിപ്പുണ്ട്. ഇതിനെ തുടര്‍ന്ന് തീരമേഖലയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    ദക്ഷിണ കന്നഡ ജില്ലയില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

    ദക്ഷിണ കന്നഡ ജില്ലയിലെ പി.യു.സി (പ്ലസ് ടു) വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ അവധി പ്രഖ്യാപിച്ചിരുന്നു.

    First published: