നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്

  News 18

  News 18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്ന സാഹചര്യത്തിൽ ഒൻപതു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി ആയിരിക്കും.

   കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയിലും പാലക്കാടും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ആയിരിക്കും.

   ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടിയ മാധ്യമങ്ങളെ പ്രശംസിച്ച് മുഖ്യമന്ത്രി

   കേരള സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന (14/8/19) എല്ലാ പരീക്ഷകളും മാറ്റി വെച്ചു. സർവകലാശാല പിആർഒ
   ഡോ. അജിത.എസ് അറിയിച്ചതാണ് ഇക്കാര്യം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

   First published:
   )}