• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഞ്ച് ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അഞ്ച് ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൃശ്ശൂർ ജില്ലയിൽ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ പത്തനംതിട്ട ജില്ലാ കലക്ടർമാരാണ് അവധി പ്രഖ്യാപിച്ചത്. കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മുമ്പ് നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാകലക്ടർ അറിയിച്ചു.

    തൃശ്ശൂർ ജില്ലയിൽ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എഎല്‍പിഎസ് കാറളം, കെയുപിഎസ് തൊട്ടിപ്പാള്‍, ഡോളേഴ്‌സ് ലിറ്റില്‍ ഫ്‌ളവര്‍ എല്‍പിഎസ് താണിശ്ശേരി, ജെബിഎസ് ചേര്‍പ്പ് എന്നീ സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
    Also Read- 'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളജിൽ SFI ബാനർ

    അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. ജലനിരപ്പ് കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ കാര്യമായ കുറവില്ല. 139.2 അടിയാണ് നിലവിലെ ജല നിരപ്പ്. 13 ഷട്ടറുകളിലൂടെ സെക്കൻഡിൽ പതിനായിരം ഘന അടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

    തീര മേഖലയിൽ വെള്ളം ഉയർന്നതോടെ, 85 കുടുംബങ്ങളെയാണ് ക്യാമ്പുകളിലേയ്ക്കും ബന്ധു വിടുകളിലേയ്ക്കായി മാറ്റി പാർപ്പിച്ചത്. എന്നാൽ ഇടുക്കിയിൽ അണക്കെട്ടിലെ ജലനിരപ്പിൽ കുറവില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. 2387. 36ആണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.
    Published by:Naseeba TC
    First published: