• HOME
  • »
  • NEWS
  • »
  • kerala
  • »
  • Holiday| കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

Holiday| കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല

school-opening

school-opening

  • Last Updated :
  • Share this:
    തൊടുപുഴ: കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി (Idukki) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വ്യാഴാഴ്ച (ജൂലൈ 7) അവധി (Holiday) പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ- ഐസിഎസ്ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. അവധി കാരണം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് വിദ്യാലയ മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.

    ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലും വ്യാപകമായ മഴ റിപ്പോർട്ട് ചെയ്തു. ശക്തമായ കാറ്റിലും മരങ്ങൾ വീണും മണ്ണിടിച്ചിൽ മൂലവും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഗതാഗതം തടസപ്പെടുന്ന സാഹചര്യവുമുണ്ട്. ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വ്യാഴാഴ്ചയും ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
    Published by:Rajesh V
    First published: