കനത്ത മഴ; കൊല്ലം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

news18-malayalam
Updated: September 26, 2019, 7:54 AM IST
കനത്ത മഴ; കൊല്ലം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
girls-school
  • Share this:
കൊല്ലം: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

also read:കള്ളവോട്ട് പരാതി നേരിട്ട മഞ്ചേശ്വരത്ത് വെബ് കാസ്റ്റിങ് ഇല്ല; പ്രശ്നബാധിത ബൂത്തുകളില്ലെന്ന് വിശദീകരണം

ഇന്നലെ രാത്രി മുതൽ കൊല്ലം നഗരപരിധിയിൽ കനത്ത മഴ മൂലം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിലും ഇപ്പോഴും മഴ തുടരുന്ന സാഹചര്യത്തിലുമാണ് കൊല്ലം കോർപ്പറേഷൻ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ അറിയിച്ചു.CBSE, ICSE തുടങ്ങിഎല്ലാ സിലബസിലുമുള്ള വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും അങ്കണവാടികൾ തുറക്കുമെങ്കിലും വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല/ബോർഡ്‌/പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിട്ടുണ്ട്.

First published: September 26, 2019, 7:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading