നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide | സാമ്പത്തിക പ്രതിസന്ധി; ഹോളോബ്രിക്‌സ് കമ്പനി ഉടമ ആത്മഹത്യ ചെയ്തു

  Suicide | സാമ്പത്തിക പ്രതിസന്ധി; ഹോളോബ്രിക്‌സ് കമ്പനി ഉടമ ആത്മഹത്യ ചെയ്തു

  തിങ്കളാഴ്ച രാവിലെ കമ്പനി ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

  രാഖി

  രാഖി

  • Share this:
   തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഹോളോബ്രിക്‌സ്-ഇന്റര്‍ലോക് കമ്പനി ഉടമ ആത്മഹത്യ(Suicide) ചെയ്തു. വിളപ്പില്‍ശാല നെടുങ്കുഴി ചെല്ലുമംഗലം കല്ലുമല ശിവന്റെ ഭാര്യ രാഖി(47)യാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ കമ്പനി ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്ഡൗണ്‍ പ്രതിസന്ധി മൂലം 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പറയുന്നു.

   ലോണിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ഇവരുടെ 23 സെന്റിന്റെ രേഖകള്‍ സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ ആദ്യ ഘട്ടം 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് ഇവരുടെ വസ്തു ഒഴിവായി.

   ഇതോടെ തകര്‍ന്നു. വസ്തുവിന്റെ രേഖകള്‍ ഇപ്പോഴും സര്‍ക്കാരിന്റെ കൈവശമാണ്. അതിനാല്‍ പുതിയ ലോണ്‍ എടുക്കാനും സാധിക്കാതെ വന്നു. ഏക മകന്‍ ശ്രീശരണ്‍.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)

   Also Read-PK Abdu Rabb | 'ആഭ്യന്തര വകുപ്പിനെ പലരും വാഴയോട് ഉപമിക്കുന്നതായി കാണുന്നു'; മുഖ്യമന്ത്രിയെ പരിഹസിച്ച് പികെ അബ്ദു റബ്ബ്

   Accident | ടയര്‍ കയറിയിറങ്ങി ക്ലീനര്‍ മരിച്ചു: തകരാറിലായ ടൂറിസ്റ്റ് ബസ് നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ

   തകരാറിലായ ടൂറിസ്റ്റ് ബസ് നന്നാക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ്സിന്റെ ടയര്‍ കയറിയിറങ്ങി ക്ലീനര്‍ മരിച്ചു. സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിലെ കുത്തിറക്കത്തിലേക്ക് ബസ് തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. കൊല്ലം തൊടിയൂര്‍ തഴവാ കണ്ടശ്ശേരിയില്‍ ജയദേവന്‍ ചെല്ലമ്മ ദമ്പതികളുടെ മകന്‍ അനില്‍കുമാര്‍ (ബിനു 44) ആണ് മരിച്ചത്.

   കഴിഞ്ഞ ദിവസം രാത്രി വിഴിഞ്ഞം ആഴിമല റോഡിലാണ് അപകടം നടന്നത്. 45 അംഗ തീര്‍ഥാടക സംഘമാണ് ബസില്‍ ഉണ്ടായിരുന്നത്. തിരിച്ചു പോകാനായി നോക്കുമ്പോള്‍ ബസ് സ്റ്റാര്‍ട്ടാവാതെ വരികയും ഇന്ധനം തീര്‍ന്നെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പെട്രോള്‍ വാങ്ങി നിറച്ചതോടെ ബസ് സ്റ്റാര്‍ട്ടായി. എന്നാല്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ്ടും ഓഫായപ്പോള്‍ നന്നാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ റോഡിന്റെ ഇറക്കമുള്ള ഭാഗത്തേക്ക് ബസ് താനെ ഉരുണ്ടു നീങ്ങുകയായിരുന്നു.

   ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിയന്ത്രണം വിട്ട ബസ് റോഡിന് താഴെക്ക് ഉരുണ്ടതോടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ നിലവിളിച്ചതു കണ്ട് നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. ഇതിനിടയില്‍ വാഹനത്തിനടിയിപ്പെട്ടാണ് ക്ലീനര്‍ മരിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

   കുത്തനെയുള്ള ഇറക്കം അവസാനിക്കുന്നത് ആഴിമല കടല്‍ത്തീരത്താണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 45 ഓളം യാത്രക്കാരുള്ള ബസ് റോഡില്‍ ഉരുണ്ടു നീങ്ങിയെങ്കിലും കടലിലേക്ക് പതിക്കാതെ പെട്ടെന്ന് നിന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
   Published by:Jayesh Krishnan
   First published: