പിണറായിയുടെ പേരിൽ കുർബാന; മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളെന്ന് യാക്കോബായ മെത്രാപ്പൊലീത്ത

തീര്‍ഥാടനകേന്ദ്രമായ മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെപേരിൽ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തിയത്.

News18 Malayalam | news18-malayalam
Updated: February 9, 2020, 3:26 PM IST
പിണറായിയുടെ പേരിൽ കുർബാന; മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളെന്ന്  യാക്കോബായ മെത്രാപ്പൊലീത്ത
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
കോട്ടയം:  മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തി യാക്കോബായ വിശ്വാസികൾ. തീര്‍ഥാടനകേന്ദ്രമായ മഞ്ഞിനിക്കരയിലെ പെരുന്നാളിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെപേരിലും കുര്‍ബാനയും മധ്യസ്ഥപ്രാര്‍ഥനയും നടത്തിയത്.

ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍തമ്മിലുള്ള തര്‍ക്കത്തിൽയാക്കോബായ സഭയിലുള്ളവരുടെ ശവസംസ്‌കാരശുശ്രൂഷകള്‍ നടത്താനാകാത്ത സാഹചര്യമുണ്ടായിരുന്നു. ഇതു പരിഹരിക്കാൻ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതിനുള്ള നന്ദിസൂചകമായാണ് കുര്‍ബാനയും പ്രാര്‍ഥനയും നടത്തിയത്.

ശവസംസ്‌കാരത്തിനുള്ള പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കിയ മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, മൂന്ന് ചങ്കുള്ളയാളാണെന്ന് യാക്കോബായസഭയിലെ സീനിയര്‍ മെത്രാപ്പൊലീത്താ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് തീര്‍ഥാടകസംഗമത്തില്‍ പറഞ്ഞു.

Also Read തർക്കങ്ങൾക്കിടെ ഓർത്തഡോക്സ് സഭാ പരമാധ്യക്ഷനെ കണ്ട് മുഖ്യമന്ത്രി

 

 
First published: February 9, 2020, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading