• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Onam 2019: ഗൃഹോപകരണ വിപണിയില്‍ ഉണർവ്, വ്യാപാരികൾ പ്രതീക്ഷിക്കുന്നത് 30 ശതമാനം വരെ അധികവില്‍പന

Onam 2019: പഴയകാലത്ത് കാര്‍ഷികോത്സവമായിരുന്ന ഓണം ഇന്ന് വിപണിയുടെയും ഉത്സവകാലമാണ്. അത് ഏറെ പ്രകടമാവുന്നത് ഗൃഹോപകരണ വിപണിയിലാണ്.

news18
Updated: September 3, 2019, 4:12 PM IST
Onam 2019: ഗൃഹോപകരണ വിപണിയില്‍ ഉണർവ്, വ്യാപാരികൾ പ്രതീക്ഷിക്കുന്നത് 30 ശതമാനം വരെ അധികവില്‍പന
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: September 3, 2019, 4:12 PM IST IST
  • Share this:
കോഴിക്കോട്: ഓണക്കാലമായതോടെ ഗൃഹോപകരണ വിപണിയില്‍ പുത്തൻ ഉണര്‍വ്. 30 ശതമാനം വരെ അധികവില്‍പനയാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. പ്രളയവും സാമ്പത്തികപ്രതിസന്ധിയും ഉണ്ടാക്കിയ മാന്ദ്യം മറികടക്കുന്നതിന്‍റെ സൂചനകളും വിപണിയില്‍ കാണുന്നുണ്ട്.

പഴയകാലത്ത് കാര്‍ഷികോത്സവമായിരുന്ന ഓണം ഇന്ന് വിപണിയുടെയും ഉത്സവകാലമാണ്. അത് ഏറെ പ്രകടമാവുന്നത് ഗൃഹോപകരണ വിപണിയിലാണ്. പ്രളയകാലത്തെ മാന്ദ്യം മറികടക്കാന്‍ പ്രമുഖ ബ്രാന്‍ഡുകളും ഡീലര്‍മാരും ഒരുങ്ങി. ഓഫറുകളുടെ പെരുമഴയാണെങ്ങും. സ്വര്‍ണനാണയം മുതല്‍ കാറുകള്‍ വരെ ഓഫറുകളിൽ ഉൾപ്പെടുന്നു.

ഡിസ്‌കൗണ്ടും അധികവാറണ്ടിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 20 മുതല്‍ 30 ശതമാനം വരെ അധികവില്‍പനയാണ് വ്യാപാരികളുടെ പ്രതീക്ഷ. ഹൈഎന്‍ഡ് മോഡലുകളിലേക്കുള്ള മലയാളിയുടെ ചുവടുമാറ്റമാണ് ഇത്തവണത്തെ ട്രെന്‍ഡ്. 32 ഇഞ്ച് എല്‍ഇഡി ടിവി, 43 മുതലുള്ള 4കെ സ്മാര്‍ട്ട് ടിവികള്‍ക്ക് വഴി മാറുന്നു.

കൂടുതൽ ദൂരം താണ്ടാൻ കൊച്ചി മെട്രോ; ഇനി തൈക്കൂടം വരെ; യാത്രക്കാർക്ക് ഇളവ്

വരാനിരിക്കുന്ന വേനല്‍ മുന്നില്‍ കണ്ട് ഓണം ഓഫറില്‍ എസികള്‍ വാങ്ങാനും തിരക്കുണ്ട്. വാഷിങ് മെഷീനുകളില്‍ ഫ്രണ്ട് ലോഡിന് പ്രിയമേറിയെന്ന് വ്യാപാരികള്‍. ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, മിക്‌സി എന്നിവയില്‍ വൈദ്യുതി കുറച്ചുപയോഗിക്കുന്ന മോഡലുകളോടാണ് ഉപഭോക്താക്കള്‍ക്ക് താല്‍പര്യം. തവണ വ്യവസ്ഥയില്‍ സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യവും എല്ലാ ഷോറൂമുകളിലുമുണ്ട്. ഓണം ഓഫറുകള്‍ ഈ മാസം അവസാനം വരെ തുടരും.

First published: September 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...