'ഇനി ഇത്തരത്തിൽ പെരുമാറരുത്; പൊടിക്കൈ' വേണ്ട;' സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറോട് ആഭ്യന്തര വകുപ്പ്

ഏതായാലും ഇതോടെ സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയായി. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ എത്തിയാൽ എങ്ങനെ തിരിച്ചറിയും എന്നാണ് ഇവരുടെ ചോദ്യം.

News18 Malayalam | news18
Updated: January 14, 2021, 4:37 PM IST
'ഇനി ഇത്തരത്തിൽ പെരുമാറരുത്; പൊടിക്കൈ' വേണ്ട;' സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ്   ഓഫീസറോട് ആഭ്യന്തര വകുപ്പ്
ഐശ്വര്യ ഡോങ്റെ
  • News18
  • Last Updated: January 14, 2021, 4:37 PM IST
  • Share this:
കൊച്ചി: മഫ്തി വേഷത്തിൽ എത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ പാറാവുനിന്ന വനിതാ പൊലീസിന് എതിരെ നടപടി എടുത്ത സംഭവത്തിൽ ഡി സി പി ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തരവകുപ്പിന്റെ താക്കീത്. കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്. അവിടെ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് ആഭ്യന്തരവകുപ്പ് ഡി സി പിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ ആയ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവം വാർത്തയാക്കുകയും ഇവർ പ്രതികരിക്കുകയും ചെയ്തത് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് പതിവുപോലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് താക്കീത്.

You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] താൻ മഫ്തി വേഷത്തിൽ എത്തിയപ്പോൾ തിരിച്ചറിയാതിരിക്കുകയും പൊലീസ് സ്റ്റേഷനിലേക്ക് കടത്തിവിടാതെ തടയുകയും ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ ആയിരുന്നു ഡി സി പി ഐശ്വര്യ ഡോങ്റെയുടെ ശിക്ഷാ നടപടി.

'ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടി' - തുടങ്ങിയ കുറ്റങ്ങൾക്ക് വനിതാ പൊലീസുകാരിയെ ട്രാഫിക്കിലേക്ക് മാറ്റിയെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഡി സി പി വിശദീകരിച്ചത്.

കഴിഞ്ഞദിവസം എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ ആയിരുന്നു സംഭവം. ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോൾ ആയിരുന്നു പാറാവിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. വന്നയാൾ യൂണിഫോമിൽ അല്ലാത്തതിനാലും പുതുയതായി ചുമതലയേറ്റ ഡി സി പിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിർത്തിയത്. ഇതാണ് പാറാവിൽ ഉണ്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ശിക്ഷാ നടപടി നൽകുന്നത് വരെ എത്തിച്ചത്. സംഭവത്തിൽ ഡി സി പി വനിത പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ആരാഞ്ഞെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാൽ ട്രാഫിക്കിലേക്ക് ശിക്ഷാ നടപടിയായി അയയ്ക്കുകയായിരുന്നു.

ഏതായാലും ഇതോടെ സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയായി. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ എത്തിയാൽ എങ്ങനെ തിരിച്ചറിയും എന്നാണ് ഇവരുടെ ചോദ്യം.
Published by: Joys Joy
First published: January 14, 2021, 4:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading