• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

തലസ്ഥാനത്ത് ട്രാൻസ്മെന്നിനായി വീട് ഒരുങ്ങി; ഒരേസമയം 25 പേർക്ക് തണലാകും

സാമൂഹ്യനീതി വകുപ്പാണ് ഈ കെയർ ഹോം ആരംഭിച്ചിരിക്കുന്നത്.

news18
Updated: June 14, 2019, 5:05 PM IST
തലസ്ഥാനത്ത് ട്രാൻസ്മെന്നിനായി വീട് ഒരുങ്ങി; ഒരേസമയം 25 പേർക്ക് തണലാകും
കുന്നുകുഴിയിലെ വീട്
news18
Updated: June 14, 2019, 5:05 PM IST
തിരുവനന്തപുരം: ട്രാൻസ്മെന്നിനായി തലസ്ഥാനത്ത് വീടൊരുങ്ങി. തിരുവനന്തപുരത്ത് പാളയത്തിന് സമീപമുള്ള കുന്നുകുഴിയിലാണ് ട്രാൻസ്മെന്നിനായി വീട് ഒരുങ്ങുന്നത്. ഒരേസമയം, 25 പേർക്ക് ഇവിടെ താമസിക്കാം. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ ഒരു വീടൊരുങ്ങുന്നത്. നഗരത്തിൽ തയ്യാറായിരിക്കുന്ന വീട് അടുത്തയാഴ്ച തുറന്നുകൊടുക്കും.

കുന്നുകുഴിയിലുള്ള തണൽ ഷോർട് സ്റ്റേ ആൻഡ് കെയർ ഹോമിൽ ആലപ്പുഴയിൽ നിന്നുള്ള ട്രാൻസ്മെൻ ഇപ്പോൾ താമസിക്കുന്നുണ്ട്. സാമൂഹ്യനീതി വകുപ്പാണ് ഈ കെയർ ഹോം ആരംഭിച്ചിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായർക്കും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമാണ് ഈ കെയർ ഹോം ഒരുങ്ങിയിരിക്കുന്നത്. മൂന്നുമാസം വരെയാണ് ഒരു വ്യക്തിക്ക് തുടർച്ചയായി ഈ കെയർ ഹോമിൽ താമസിക്കാൻ കഴിയുക. ക്വിറിഥം സമൂഹമാണ് ഇത് മാനേജ് ചെയ്യുന്നത്.

എല്ലാ സംവിധാനങ്ങളും ഇവിടെ താമസക്കാർക്കായി ഒരുങ്ങിക്കഴിഞ്ഞു. പൂന്തോട്ടം അടക്കം ഒരു വീടിന്‍റേതായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റാഫ് അംഗങ്ങളായി ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നു തന്നെയുള്ളവരെയാണ് നിയമിച്ചിരിക്കുന്നത്. മൂന്ന് ട്രാൻസ്മെനും മൂന്ന് ട്രാൻസ് വിമനും ആണ് സ്റ്റാഫ് അംഗങ്ങൾ. സ്റ്റാഫ് അംഗങ്ങളെ നിയമിച്ചു കഴിഞ്ഞു. ഒരു മാനേജർ, രണ്ട് കെയർ ടേക്കേഴ്സ്, ഒരു ക്ലീനർ, ഒരു കുക്ക്, ഒരു സെക്യൂരിറ്റി സ്റ്റാഫ് എന്നിങ്ങനെയാണ് സ്റ്റാഫ് അംഗങ്ങളെ നിയമിച്ചിരിക്കുന്നത്. ഒരു കൗൺസിലറിനെ കൂടി അപ്പോയിന്‍റ് ചെയ്യാനുണ്ട്.

മേലുദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചു; കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും സി.ഐ നവാസിന്‍റെ ഭാര്യ

അതേസമയം, വീട്ടിൽ ഒരു ലൈബ്രറി തുടങ്ങുന്നതിനായി ബുക്കുകൾ ശേഖരിക്കാൻ ക്വിറിഥം സമൂഹം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഇതിലേക്ക് പുസ്തകങ്ങൾ നൽകാവുന്നതാണ്. ഓഫീസിൽ എത്തിയോ ഓൺലൈൻ ആയോ പുസ്തകങ്ങൾ നൽകാവുന്നതാണെന്ന് ക്വിറിഥം പ്രസിഡന്‍റ് പ്രിജിത്ത് പി.കെ പറഞ്ഞു. ജൂലൈയിൽ ലൈബ്രറി പ്രവർത്തിച്ചു തുടങ്ങാനാണ് ആലോചിക്കുന്നതെന്നും പ്രിജിത്ത് അറിയിച്ചു.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...