കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ഹോം ഐസൊലേഷൻ; നടപടികളിൽ വ്യക്തത വരുത്തി ജില്ല ഭരണകൂടം

ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, ജൂനിയർ നഴ്സ് എന്നിവരാണ് വീട്ടിൽ ഐസൊലേഷൻ അനുവദിക്കുന്ന ആരോഗ്യപ്രവർത്തകർ.

News18 Malayalam | news18-malayalam
Updated: August 3, 2020, 3:09 PM IST
കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ ഹോം ഐസൊലേഷൻ; നടപടികളിൽ വ്യക്തത വരുത്തി ജില്ല ഭരണകൂടം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗികളായ ആരോഗ്യപ്രവർത്തകരുടെ ഹോം ഐസൊലേഷൻ മാർഗനിർദേശത്തിൽ കൂടുതൽ വ്യക്തത വരുത്തി പുതിയ ഉത്തരവ്. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ്, ജൂനിയർ നഴ്സ് എന്നിവരാണ് വീട്ടിൽ ഐസൊലേഷൻ അനുവദിക്കുന്ന ആരോഗ്യപ്രവർത്തകർ.

ഇവരിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ ആദ്യം മെഡിക്കൽ ഓഫീസർ ആരോഗ്യനില പരിശോധിക്കണം. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ വീട്ടിലെ ചികിത്സ നിർദ്ദേശിക്കാം. പക്ഷേ അതിന് മുൻപ് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ഐസൊലേഷൻ റൂം പരിശോധിക്കണം. ബാത്ത് അറ്റാച്ച്ഡ് മുറി ഐസൊലേഷൻ മുറിയാക്കണം.

കുടുംബാംഗങ്ങളുമായി ഇടപഴകാതെ കഴിയാൻ സൗകര്യമുണ്ടോ എന്ന് ഉറപ്പ് വരുത്തണം. വീട്ടിലെ ഐസൊലേഷൻ തുടങ്ങിയാൽ രോഗിയുടെ ആരോഗ്യനില സ്വയം പരിശോധിക്കുകയും, ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി പരിശോധിക്കുകയും വേണം. കോവിഡ് രോഗികൾക്കുള്ള വീട്ടിലെ ചികിത്സയ്ക്ക് ത്രിതല മോണിറ്ററിങ് സംവിധാനം ഒരുക്കും.
TRENDING:റൊണാൾഡോ ചാരി ഇരിക്കുന്ന കാറിന്റെ വില അറിയാമോ?[PHOTOS]മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ടിട്ട് ഒരു വർഷം; നീതി ലഭിക്കുമോ എന്ന് കുടുംബത്തിന് ആശങ്ക[NEWS]Sushant Singh Rajput | മരണത്തിന് തൊട്ടുമുമ്പ് സുശാന്ത് ഗൂഗിളിൽ സെർച്ച് ചെയ്ത മൂന്ന് കാര്യങ്ങൾ[PHOTO]

ജൂനിയർ നഴ്സ്, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തും. ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് എന്നിവ ഹോം ഐസൊലേഷനില്‍ നടപ്പാക്കും.

കൂടാതെ കുടുംബാംഗങ്ങളുടെയും ആരോഗ്യനില ദിവസവും പരിശോധിക്കും. രോഗം സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷം വീണ്ടും ആന്റിജൻ പരിശോധന നടത്തും. നെഗറ്റീവ് ആയാൽ രോഗമുക്തരുടെ പട്ടികയിൽ പെടുത്തും. പക്ഷേ 7 ദിവസം കൂടി ക്വാറന്റീൻ തുടരേണ്ടി വരും.
Published by: Naseeba TC
First published: August 3, 2020, 3:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading