തിരുവനന്തപുരം: സ്വര്‍ണ - ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരാമര്‍ശിച്ചത് സംഗീതജ്ഞന് ബാലഭാസ്കറിന്റെ അപകട മരണത്തെ സംബന്ധിച്ചെന്ന് അഭ്യുഹം. ബാലഭാസ്കറിന്റെ മരണത്തിന് ശേഷമാണ് പ്രോഗ്രാം മാനേജര്‍ പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാകുന്നത്.
ബാലഭാസ്കറിനൊപ്പം വിദേശയാത്രകളില്‍ പങ്കാളികളായിരുന്ന ഇരുവരും സ്വര്‍ണക്കടത്ത് നടത്തിയിരുന്നതായാണ് ആരോപണം. ഈ കേസില്‍ പ്രധാന സാക്ഷിയാകേണ്ടിയിരുന്ന വ്യക്തിയാണ് ബാലഭാസ്കര്‍. മാത്രമല്ല ദുരൂഹമായ അപകട മരണത്തില്‍ സ്വര്‍ണക്കടത്ത് മാഫിയക്ക് പങ്കുള്ളതായി ബാലഭാസ്കറിന്റെ അച്ഛന് കെ സി ഉണ്ണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.
സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധിച്ചു, മുഖം മറയ്ക്കുന്നത് കുറ്റകരമായ രാജ്യങ്ങൾ ഇതാ
ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റ് അപകട മരണത്തില്‍ അസ്വഭാവികതയില്ലെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം വന്നതോടെ കേസ് വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്.
രാജസ്ഥാനിൽ 72 ലക്ഷത്തിന്റെ മദ്യശാല വിറ്റുപോയത് 510 കോടി രൂപയ്ക്ക്
എന്നാല്‍, കേന്ദ്ര ആഭ്യന്തരമന്ത്രി പരാമര്‍ശിച്ച കേസ് ഏതെന്ന കാര്യത്തില്‍ ഒരു വ്യക്തത ബി ജെ പി സംസ്ഥാന നേതൃത്വവും നല്‍കുന്നില്ല. പിണറായി വിജയന്റെ ഭരണ സമയത്ത് നിരവധി വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ടല്ലോ എന്നായിരുന്നു ഇതു സംബന്ധിച്ച് ചോദ്യത്തിന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മറുപടി.
45 വയസുള്ള യുവതിയെ കാണാതായി; മൃതദേഹം കഷണങ്ങളാക്കി നദിക്കരയിൽ കുഴിച്ചിട്ട നിലയിൽ
ആഭ്യന്തരമന്ത്രി വെറുതേ കാര്യങ്ങള്‍ പറഞ്ഞു പോകില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് കരമനയ്ക്ക് സമീപം മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം എന്തായെന്നും സുരേന്ദ്രന് ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.