തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ ഭവനരഹിതരും നിരാലംബരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണനയോടെ ഉള്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന് അറിയിച്ചു.
ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ലിംഗപരമായ മറ്റ് അതിക്രമങ്ങള്‍, നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയ ഹോമുകള്‍ ആണ് നിലവില്‍ താല്ക്കാലികമായ ആശ്വാസം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
പീഡനത്തിനിരയായവര്‍ക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാകുമ്പോള്‍ പലര്‍ക്കും തിരികെ പോകാന്‍ സ്വന്തം വീടില്ലാത്ത അവസ്ഥയാണുള്ളത്. അവരുടെ പുനരധിവാസത്തിന് നിലവില്‍ പദ്ധതികളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണവകുപ്പ് ലൈഫ് മിഷനിലൂടെ കരുതലൊരുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
Also Read-'ഓപ്പറേഷന് പ്രവാഹ്' ഒരുങ്ങുന്നു; കൊച്ചി വിമാനത്താവളം ഇനി വെള്ളപ്പൊക്കത്തില്‍ മുങ്ങില്ല
സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അര്‍ഹരായവര്‍ക്ക് വീടുകള്‍ നല്കുന്ന നടപടിക്രമങ്ങളില്‍ ഇതുവരെ പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിരുന്നില്ല. അതിനാല്‍ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് പട്ടികയില്‍ ഇവര്‍ക്ക് മുന്‍ഗണന നല്‍കാനായി ഉത്തരവിറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിതായും മന്ത്രി അറിയിച്ചു.
വനിതാ ശിശുവികസന വകുപ്പ് നല്കുന്ന ലിസ്റ്റില്‍ നിന്നും ജില്ലാ തലത്തിലുള്ള കമ്മിറ്റികള്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: LIFE Mission, M V Govindan