• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുരഭിമാനത്തിന് കുഞ്ഞിനെ കൊന്നു

news18india
Updated: September 3, 2018, 2:00 PM IST
ദുരഭിമാനത്തിന് കുഞ്ഞിനെ കൊന്നു
Representative Image
news18india
Updated: September 3, 2018, 2:00 PM IST
മലപ്പുറം : കൂട്ടിലങ്ങാടിയില്‍ നവജാതശിശു കൊലചെയ്യപ്പെട്ടത് ദുരഭിമാനത്തിന്റെ പേരില്‍. മലപ്പുറം കൂട്ടിലങ്ങാടിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് നവജാതശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാവിനെയും സഹോദരന്‍ ഷിഹാബിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിന്റെ ഉമ്മ നബീലയുടെ അറിവോടും സമ്മതത്തോടും കൂടി സഹോദരന്‍ ഷിഹാബ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുകയാണ് രണ്ട് കുട്ടികള്‍ ഉള്ള നബീല. ഇതിനിടെ ഒരു കുട്ടി കൂടി ജനിച്ചതിനെ തുടര്‍ന്ന് കുടുംബത്തിനുണ്ടാകുന്ന അപമാനം മൂലമാണ് കൊലപാതകമെന്ന് ഷിഹാബ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് നബീല ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പിന്നീട് രാത്രിയോടെ സഹോദരന്‍ ഷിഹാബുമായി ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴുത്തറ്റ നിലയിലായിരുന്നു കുഞ്ഞിന്റെ ശരീരം. തുടര്‍ന്ന് അയല്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസെത്തി നബീലയെയും ഷിഹാബിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
First published: September 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍