• HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യം കിട്ടാതായതോടെ വ്യാജ വാറ്റ് പെരുകുന്നു; തടയാനുള്ള നടപടികളുമായി എക്സൈസും

മദ്യം കിട്ടാതായതോടെ വ്യാജ വാറ്റ് പെരുകുന്നു; തടയാനുള്ള നടപടികളുമായി എക്സൈസും

24 മുതൽ 29 വരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റർ വാഷ്

Liqour sale

Liqour sale

  • Last Updated :
  • Share this:
തിരുവനന്തപുരം: മദ്യം സർക്കാർ തന്നില്ലെങ്കിൽ വാറ്റിക്കുടിക്കാനറിയാം എന്ന നിലയിലാണ് സംസ്ഥാനത്തെ മദ്യപരുടെ പോക്ക്. ലോക്ക് ഡൗണിനെ തുടർ‌ന്ന് മദ്യശാലകൾ അടച്ചതോടെ സംസ്ഥാനത്ത് വ്യാജവാറ്റ് പെരുകിയെന്ന് എക്സൈസ്.

ഇതോടെ വ്യാജവാറ്റ് തടയാനുള്ള നടപടികളും എക്സൈസ് ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനു ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്നിട്ടില്ല. ബാറുകൾ അതിനു മുമ്പേ പൂട്ടി. 24 മുതൽ 29 വരെ സംസ്ഥാനത്ത് എക്സൈസ് പിടികൂടിയത് 9,700 ലിറ്റർ വാഷ്.

ജനുവരിയിൽ 10,831 ലീറ്റര്‍ വാഷും ഫെബ്രുവരിയിൽ 11,232 ലിറ്ററുമാണ് എക്സൈസ് പിടികൂടിയത്. കണക്കിലെ ഈ കുതിച്ചുചാട്ടം വ്യാജവാറ്റ് വർധിച്ചതിന്റ തെളിവാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. മാർച്ച് 27 മുതൽ 29 വരെ 8,450 ലിറ്റർ വ്യാജ  കള്ള് പിടിച്ചെടുത്തു.
BEST PERFORMING STORIES:ഇസ്രായേൽ പ്രധാനമന്ത്രിക്കു പിന്നാലെ സൈനികത്തലവനും ക്വാറന്‍റൈനിൽ [NEWS]തമിഴ്നാട്ടിൽ 57 പേർക്ക് പുതുതായി രോഗം; ഇതിൽ 50 പേരും ഡൽഹിയിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർ [NEWS]യുഎഇയിൽ ഒരു മരണം; 31 ഇന്ത്യക്കാർ ഉൾപ്പെടെ 53 പേർക്ക് കൂടി രോഗബാധ [NEWS]

ലോക്ഡോൺ തുടങ്ങിയതു മുതൽ ഇന്നലെ വരെ 12 മയക്കുമരുന്ന് കേസുകളും 86 അബ്കാരി കേസുകളും റജിസ്റ്റർ ചെയ്തു. 11.63 കിലോ കഞ്ചാവാണ് ഈ കാലയളവിൽ പിടിച്ചത്. 76 ലിറ്റർ ചാരായവും 49.47 ലീറ്റർ മദ്യവും പിടികൂടി.

ഇതര സംസ്ഥാനങ്ങളിൽനിന്ന് കടത്തിയ 13 ലിറ്റർ മദ്യവും 251 ലീറ്റർ വൈനും 14 ലീറ്റർ അരിഷ്ടവും 493 കിലോ പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
Published by:Naseeba TC
First published: