• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആനവണ്ടി നയിക്കാൻ ആയിരം പേർ ഇന്നു വരുമോ?

ആനവണ്ടി നയിക്കാൻ ആയിരം പേർ ഇന്നു വരുമോ?

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ പുതിയ കണ്ടക്ടർമാർ വ്യാഴാഴ്ച ചുമതലയേൽക്കും. പി എസ് സി നിയമനോപദേശം കിട്ടി രണ്ടു വർഷത്തിനു ശേഷമാണ് പുതിയ കണ്ടക്ടർമാർ കെ എസ് ആർ ടി സിയിൽ ജോലിക്കായി എത്തുന്നത്. കഴിഞ്ഞദിവസം നിയമന ഉത്തരവ് നൽകിയത് 4051 പേർക്കായിരുന്നു. എന്നാൽ എത്രപേർ ജോലിക്കെത്തുമെന്ന് ഇന്ന് കണ്ടറിയണം. ഏറ്റവും ചുരുങ്ങിയത് 1000 പേരെങ്കിലും ജോലിക്കെത്തുമെന്നാണ് പ്രതീക്ഷ.

    അഡ്വൈസ് മെമ്മോ ലഭിച്ച 1000 പേരെങ്കിലും ഇന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4071എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതുതായി എത്തുന്ന കണ്ടക്ടർമാരെ ഉടൻ തന്നെ ജോലിക്കായി ബസിൽ നിയോഗിക്കും. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി ഡിപ്പോകളിലേക്ക് അയയ്ക്കും. അവിടെയായിരിക്കും തുടർ പരിശീലനം നൽകുക. രണ്ടു ദിവസം പരിശീലനം നൽകിയതിനു ശേഷമായിരിക്കും ബസിൽ ജോലിക്ക് നിയോഗിക്കുക.

    KSRTC എം പാനൽ: എന്തിന്, ആര്, എന്നു തുടങ്ങി?
     മുതിർന്ന കണ്ടക്ടർമാർക്ക് ഒപ്പം പരിശീലനം നൽകി ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും സ്വതന്ത്രമായി ഡ്യൂട്ടിക്ക് അയയ്ക്കുക. ഇതിനിടെ, അവധിയിലുള്ള സ്ഥിരം ജീവനക്കാരായ 800 കണ്ടക്ടർമാരോട് തിരികെ ജോലിക്കെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ സമയം ജോലി ചെയ്യാനുള്ള നിർദ്ദേശവും സ്ഥിരം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.


    KSRTC പിരിച്ചുവിട്ട കണ്ടക്ർമാരുടെ ലോങ് മാർച്ച്

    അതേസമയം, കണ്ടക്ടറില്ലാതെ ദീർഘദൂര, അന്തർ സംസ്ഥാന ബസുകൾ ഓടിക്കുന്നതും പരിഗണിക്കുന്നുണ്ട്. പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ മാസ്റ്ററോ ഇൻസ്പെക്ടറോ ടിക്കറ്റ് നൽകും.

    First published: