• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പച്ചക്കറിക്ക് പൊള്ളുന്ന വിലയോ? വിലക്കുറവിൽ പച്ചക്കറി എത്തിക്കാൻ കൃഷി വകുപ്പും ഹോർട്ടികോർപ്പും

Horticorp to help buyers have affordable veggies this Onam | പൊതുവിപണിയിലേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും ഫലവർഗ്ഗങ്ങളും

news18-malayalam
Updated: September 6, 2019, 7:39 AM IST
പച്ചക്കറിക്ക് പൊള്ളുന്ന വിലയോ? വിലക്കുറവിൽ പച്ചക്കറി എത്തിക്കാൻ കൃഷി വകുപ്പും ഹോർട്ടികോർപ്പും
Horticorp to help buyers have affordable veggies this Onam | പൊതുവിപണിയിലേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും ഫലവർഗ്ഗങ്ങളും
  • Share this:
പച്ചക്കറി വിപണിയിലെ പൊള്ളുന്ന വില കണ്ടു ഞെട്ടണ്ട. ഓണത്തിന് വിലക്കുറവിൽ പച്ചക്കറികൾ കൃഷി വകുപ്പും ഹോർട്ടികോർപ്പും ചേർന്ന് വിപണിയിലെത്തിക്കും. ഓണ സമൃദ്ധി കാർഷിക വിപണി 2019ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 2000 പ്രാദേശിക വിപണികളാണ് പ്രവർത്തന സജ്ജമാക്കുന്നത്.

പൊതുവിപണിയിലേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും ഫലവർഗ്ഗങ്ങളും നൽകുകയാണ് ഓണ സമൃദ്ധി കാർഷിക വിപണി ലക്ഷ്യമിടുന്നത്. വിഷ രഹിത നാടൻ പച്ചക്കറികൾ ലഭ്യമാക്കുകയാണ് വിപണിയുടെ ലക്ഷ്യം.

കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2000 വിപണികളാണ് തുറന്നത്. ഇത്തരം വിപണികൾ വിലക്കയറ്റം തടയുന്നതിന് സഹായകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി.എസ്.സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  ഓണ സമൃദ്ധി 2019 ന്റെ മൊബൈൽ ആപ്പ് സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...