ഹോർത്തൂസ് മലബാറിക്കസ് കേരളവുമായുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതീകമെന്ന് നെതർലൻഡ്സ് സ്ഥാനപതി

കേരളത്തെ പച്ചക്കറി- പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതർലൻഡ്സ് സ്ഥാനപതി സഹകരണം വാഗ്ദാനം ചെയ്തു

news18
Updated: July 31, 2019, 2:27 PM IST
ഹോർത്തൂസ് മലബാറിക്കസ് കേരളവുമായുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതീകമെന്ന് നെതർലൻഡ്സ് സ്ഥാനപതി
നെതർലൻഡ്സ് സ്ഥാനപതി
  • News18
  • Last Updated: July 31, 2019, 2:27 PM IST
  • Share this:
ന്യൂഡൽഹി: കേരളവുമായി നെതർലൻഡ്സിനുള്ള ദീർഘകാല ബന്ധത്തിന്റെ പ്രതീകമാണ് ഹോർത്തൂസ് മലബാറിക്കസ് എന്ന് നെതർലൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗ്. ന്യൂഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിന്റെ പ്രകൃതി ഭംഗി ആകർഷകമാണെന്ന് പറഞ്ഞ സ്ഥാനപതി കാർഷിക രംഗത്തും പുഷ്പകൃഷിയിലും നെതർലൻഡ്സിനുള്ള വൈദഗ്ധ്യം കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും അഭിപ്രായപ്പെട്ടു. കേരളത്തെ പച്ചക്കറി- പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതർലൻഡ്സ് സ്ഥാനപതി സഹകരണം വാഗ്ദാനം ചെയ്തു. കേരളത്തിൽ നിക്ഷേപം നടത്താൻ ഡച്ച് കമ്പനികൾക്ക് താല്പര്യമുണ്ടെന്ന വിവരവും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുമായുള്ള ഡച്ച് ബന്ധത്തിന്റെ തുടക്കം കേരളത്തിൽ നിന്നാണെന്നും സ്ഥാനപതി പറഞ്ഞു. ഹോർത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് എഡിഷൻ കേരള സർവകലാശാല പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിന്റെ പ്രത്യേക ഗിഫ്റ്റ് എഡിഷൻ തയാറാക്കി വരികയാണെന്നും മുഖ്യമന്ത്രി സ്ഥാനപതിയെ അറിയിച്ചു. പുസ്തകത്തിന്റെ കോപ്പി നെതർലാൻഡ്സ് ഭരണാധികാരിക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

First published: July 31, 2019, 2:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading