• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പാലാ ആശുപത്രിക്കും റൗണ്ടാനയ്ക്കും കെ.എം. മാണിയുടെ പേര്; നഗരസഭാ തീരുമാനം വോട്ടിലൂടെ

ജനറൽ ആശുപത്രിക്കും, സിവിൽ സ്‌റ്റേഷൻ റൗണ്ടാനയ്ക്കും പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടണമെന്ന അഭിപ്രായം കോൺഗ്രസ് അംഗങ്ങളും,സിവിൽ സ്റ്റേഷൻ റൗണ്ടാനയ്ക്കായി മഹാകവി പാലാ നാരായണൻ നായരുടെ പേര് നേരത്തേ തന്നെ തീരുമാനിച്ചിരുന്നൂവെന്ന് ചൂണ്ടിക്കാണിച്ചതോടെയാണ് പേരിടീൽ തീരുമാനം തർക്കത്തിൽ കുടുങ്ങിയത്

News18 Malayalam | news18-malayalam
Updated: October 15, 2019, 8:55 PM IST
പാലാ ആശുപത്രിക്കും റൗണ്ടാനയ്ക്കും കെ.എം. മാണിയുടെ പേര്; നഗരസഭാ തീരുമാനം വോട്ടിലൂടെ
കെ.എം മാണി
  • Share this:
പാലാ: ഏറെ തർക്കങ്ങൾക്ക് ഒടുവിൽ പാലാ ജനറൽ ആശുപത്രിക്കും സിവിൽ സ്‌റ്റേഷനു മുന്നിലെ റൗണ്ടാനയ്ക്കും മുൻമന്ത്രി കെ.എം. മാണിയുടെ പേരിടാൻ വോട്ടെടുപ്പോടെ കേരള കോൺഗ്രസ് ഭരിക്കുന്ന പാലാ നഗരസഭയുടെ യോഗം തീരുമാനിച്ചു. പങ്കെടുത്ത 21 കൗൺസിലർമാരിൽ ചെയർപേഴ്‌സൺ ബിജി ജോജോ ഉൾപ്പെടെ 15 പേർ മാണിയുടെ പേരിടുന്നതിനെ അനുകൂലിച്ചു.

also read:ന്യൂസ് 18 സർവേ: ശബരിമല വിഷയത്തിൽ CPM നിലപാടിന് വിശ്വാസ്യതയില്ലെന്ന് കോന്നിയിലെ വോട്ടർമാർ

കോൺഗ്രസ് കൗൺസിലർമാരായ പ്രൊഫ. സതീഷ് ചൊള്ളാനിയും ലിസ്യൂ ജോസും തീരുമാനത്തെ അനുകൂലിച്ചില്ല. എന്നാൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച മിനി പ്രിൻസ് അനുകൂലിച്ചു.താൻ കോൺഗ്രസ് പ്രതിനിധി ആയാണ് കൗൺസിലർ ആയതെങ്കിലും തന്റെ കുടുംബം കേരളാ കോൺഗ്രസ്സുകാരായതിനാൽ കെ.എം. മാണിയുടെ പേരിടുന്നതിനെ അനുകൂലിക്കുകയാണെന്ന വാദമായിരുന്നു മിനിക്ക്.

ജനറൽ ആശുപത്രിക്കും, സിവിൽ സ്‌റ്റേഷൻ റൗണ്ടാനയ്ക്കും സ്വാതന്ത്യ സമര സേനാനിയായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ പേരിടണമെന്ന അഭിപ്രായം കോൺഗ്രസ് അംഗങ്ങളും, മഹാകവി പാലാ നാരായണൻ നായരുടെ പേര് നേരത്തേ തന്നെ സിവിൽ സ്റ്റേഷൻ റൗണ്ടാനയ്ക്കായി തീരുമാനിച്ചിരുന്നൂവെന്ന് പ്രതിപക്ഷത്തെ റോയി ഫ്രാൻസീസും ചൂണ്ടിക്കാണിച്ചതോടെയാണ് പേരിടീൽ തീരുമാനം തർക്കത്തിൽ കുടുങ്ങിയത്. പ്രതിപക്ഷത്തു ഹാജരായിരുന്ന 4 പേരും ബി.ജെ.പി. പ്രതിനിധിയും വോട്ടിംഗിൽ പങ്കെടുത്തില്ല.

കെ.എം. മാണിയുടെ പേരിടുന്ന കാര്യത്തിൽ ഭരണപക്ഷത്തെ ചേരിപ്പോരുകളും അഭിപ്രായ ഭിന്നതകളും വ്യക്തമായിരുന്നു. എല്ലാവരുമായും സമന്വയമുണ്ടാക്കി ഐകകണ്ഠ്യേന പേരിടീൽ തീരുമാനം എടുപ്പിക്കുന്നതിൽ ചെയർപേഴ്സൺ ബിജി ജോജോ പരാജയപ്പെട്ടതായി വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ പറഞ്ഞു.
First published: October 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...