• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തല ഇറക്കുമതി ചെയ്തു... കൂർക്കംവലി പഠിക്കാൻ


Updated: July 7, 2018, 9:57 PM IST
തല ഇറക്കുമതി ചെയ്തു... കൂർക്കംവലി പഠിക്കാൻ

Updated: July 7, 2018, 9:57 PM IST
കൊച്ചി: കൂർക്കംവലിയെ കുറിച്ച് പഠിക്കാൻ അമേരിക്കയിൽ നിന്ന് നാല് തലകളാണ് കൊച്ചിയിൽ ഇറക്കുമതി ചെയ്യേണ്ടിവന്നത്. കൂർക്കംവലി ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനുള്ള പരീശനത്തിനായാണ് വിദേശത്തു നിന്ന് 'തല' ഇറക്കുമതി ചെയ്തത്.

ഉറങ്ങുമ്പോൾ ശ്വാസനാളം അടഞ്ഞു പോകുന്നതാണ് കൂർക്കം വലിക്ക് കാരണം. ശ്വാസനാളം തുറന്നിരിക്കുന്ന വിധം, ശസ്ത്രക്രീയ ചെയ്യുകയാണ് ഇതിനുള്ള പോംവഴി. ഡോക്ടർമാർ മൃതദേഹങ്ങളിൽ ശസ്ത്രക്രിയ ചെയ്താണ് ഇത് പരിശീലിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ ഫോർമാലിനിൽ മുക്കി സംരക്ഷിക്കുന്നതിനാൽ മൃതദേഹങ്ങൾ ശസ്ത്രക്രിയയ്ക്ക് വഴങ്ങാത്ത വിധത്തിൽ മരവിച്ചു പോകും.

ഫ്രോസൺ സാങ്കേതിക വിദ്യയിൽ തണുപ്പിച്ച് സൂക്ഷിച്ച മൃതദേഹങ്ങളിൽ മാത്രമേ ഈ ശസ്ത്രക്രീയ പരിശീലിക്കാനാകൂ. അവ സ്വാഭാവിക രീതിയിൽ ചലിപ്പിക്കാനാകും. കൊച്ചിയിലെ സൺറൈസ് ആശുപത്രി അമേരിക്കയിൽ നിന്ന് നാല് തലകൾ ഇറക്കുമതി ചെയ്തത് ഇതിനായാണ്.

ഉറങ്ങുന്നവർ അറിയുന്നുമില്ല, അറിയുന്നവർക്ക് ഉറങ്ങാനും പറ്റില്ല. കൂർക്കം വലിയുടെ ചുരുക്കം ഇതാണ്. എന്നാൽ സംഭവം അത്ര ലളിതമല്ല. ഉറങ്ങുമ്പോൾ ശ്വാസനാളം അടയുന്നതുമൂലം ഓക്സിജൻ ലഭ്യത കുറഞ്ഞ് ഹൃദാഘാതം, പക്ഷാഘാതം തുടങ്ങി മരണം വരെ സംഭവിക്കാം. അതിനാൽ കൂർക്കം വലിക്കാർ ജാഗ്രതൈ...

 
First published: July 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍