നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide |കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള കടബാധ്യത; ഹോട്ടലുടമ ജീവനൊടുക്കി

  Suicide |കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള കടബാധ്യത; ഹോട്ടലുടമ ജീവനൊടുക്കി

  മിക്ക ദിവസവും രാത്രി ഇദ്ദേഹം ഹോട്ടലിലാണ് കിടന്നുറങ്ങാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ച രാത്രി വീട്ടില്‍ വരാത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയില്ല.

  Suicide

  Suicide

  • Share this:
   തിരുവനന്തപുരം: കോവിഡ് (Covid) പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ കടബാധ്യത മൂലം തിരുവനന്തപുരത്ത് (Thiruvananthapuram) ഹോട്ടലുടമ (hotel owner) ആത്മഹത്യ(suicide) ചെയ്തു. പന്തുവിള പുത്തന്‍വീട്ടില്‍ വിജയകുമാറാണ് (52) ജീവനൊടുക്കിയത്. ഹോട്ടലിനു പുറത്തുള്ള ചായ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

   വിജയകുമാര്‍ കടുവാപ്പള്ളിയില്‍ ന്യൂലാന്‍ഡ് എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മിക്ക ദിവസവും രാത്രി ഇദ്ദേഹം ഹോട്ടലിലാണ് കിടന്നുറങ്ങാറുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ച രാത്രി വീട്ടില്‍ വരാത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയമൊന്നും തോന്നിയില്ല.

   തിങ്കളാഴ്ച രാവിലെ ഹോട്ടല്‍ അടഞ്ഞുകിടന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് വളരെക്കാലം ഹോട്ടല്‍ അടഞ്ഞുകിടന്നത് സാമ്പത്തികമായി തളര്‍ത്തിയിരുന്നു. ഇദ്ദേഹത്തിന് കടബാധ്യതകളും ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച കടബാധ്യത മൂലം തിങ്കളാഴ്ച മാത്രം തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെയാളാണ് വിജയകുമാര്‍.

   Suicide | പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു; കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാതായി

   കുമരകം: പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ(Suicide) ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. പെണ്‍കുട്ടിയ്ക്കായി പൊലീസ്(Police) തെരച്ചില്‍ നടത്തുന്നുണ്ട്. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി ഗോപി വിജയാണ്(19) ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

   ഗോപിയുടെ ബാഗും ആത്മഹത്യ കുറിപ്പും പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കത്തില്‍ പറയുന്നതായി പൊലീസ് പറയുന്നു. ഗോപി മരിച്ചുകിടന്ന സ്ഥലത്തിനടുത്തുനിന്ന് മാസ്‌കും തൂവാലയും കണ്ടെത്തിയിരുന്നു. ഇത് പെണ്‍കുട്ടിയുടേതാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും കണ്ടെത്തി.

   തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് ഇരുവരും വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ എത്തിയത്. ഇവര്‍ നടന്നു പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇതുവഴി പോയപ്പോഴാണു തൂങ്ങിമരിച്ച നിലയില്‍ ഗോപിയെ കാണുന്നത്. പെണ്‍കുട്ടി കായല്‍ തീരത്തെ വഴിയിലൂടെ ഓടിപ്പോകുന്നത് ഇവിടത്തെ വീട്ടുകാര്‍ കണ്ടിരുന്നു.

   മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യന്‍ ആണ് ഗോപി. നഴ്‌സിങ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഗോപിയും മുന്‍പും ഇവിടെ എത്താറുണ്ടായിരുന്നു. കായല്‍ തീരത്ത് എത്തിയ ശേഷം ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായി പറയുന്നു.

   ഗോപിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാര്‍, വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആര്‍.പി.അനൂപ് കൃഷ്ണ, എസ്‌ഐ ടി.ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീക്കാന്‍ കഴിയൂ.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)


   Published by:Sarath Mohanan
   First published:
   )}