നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സാമ്പത്തിക ബാധ്യത; ഇടുക്കിയില്‍ ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു

  സാമ്പത്തിക ബാധ്യത; ഇടുക്കിയില്‍ ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു

  ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്ത് വിജയ് മുറിയില്‍ കയറി കതകടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പീരുമേട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ ആത്മഹത്യ ചെയ്തു. കോവിഡ് കാരണമുണ്ടായ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് പീരുമേട് ജംഗ്ഷനില്‍ നന്ദനം ഹോട്ടല്‍ നടത്തിയിരുന്ന വിജയ്(38) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്ത് വിജയ് മുറിയില്‍ കയറി കതകടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

   ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു. ഇതോടെ വിജയ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ധനകാര്യ സ്ഥാപനങ്ങളില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇടുക്കിയില്‍ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ആറാമത്തെ ആളാണിത്.

   സാമ്പത്തിക പ്രതിസന്ധി: കൊല്ലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

   സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതക്കോട്ട് കല്ലു സൗണ്ട്സ് ഉടമ സുമേഷാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സുമേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

   കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഇതോടെ ഏഴായി. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ ലൈറ്റ്സ് ആന്റ്സ് സൗണ്ട്സ് ഉടമകള്‍ പലരും വലിയ കടക്കെണിയിലാണ്.

   കഴിഞ്ഞ ലോക്ഡൗണിന് മുമ്പ് ഭാര്യയുടെയും തന്റെയും പേരിലുള്ള വസ്തുവകകള്‍ പണയപ്പെടുത്തി രണ്ട് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്താണ് സുമേഷ് കല്ലു സൗണ്ട്സ് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം തുടങ്ങിയത്.

   എന്നാല്‍ ലോക്ഡൗണില്‍ പൊതുപരിപാടികള്‍ ഇല്ലതായതോടെ ജോലി കുറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടി.ഇതോടെ സുമേഷ് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published: