ആലപ്പുഴ: ഭക്ഷണത്തിന് അമിത വിലയിടാക്കിയെന്ന പിപി ചിത്തരഞ്ജന്റെ പരാതിയില്‍ വിശദീകരണവുമായി ഹോട്ടല്‍(Hotel). തങ്ങളുടെ മുട്ടറോസ്റ്റിന്(Egg Roast) വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയുമടക്കം ചേര്‍ത്തുണ്ടാക്കിയതാണെന്നാണ് ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.
ഭക്ഷണത്തിന്റെ വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുണ്ടെന്നും ഗുണനിലവാരത്തിന് ആനുപാതികമായ വിലയാണ് ഈടാക്കുന്നതെന്നും ഹോട്ടല്‍ വ്യക്തമാക്കി. അഞ്ചു അപ്പത്തിനും രണ്ടു മുട്ടക്കറിയ്ക്കും അമിതി വില ഈടാക്കിയെന്ന എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചേര്‍ത്തല താലൂക്ക് സപ്ലൈഓഫീസര്‍ ആര്. ശ്രീകുമാരനുണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മറ്റു ഹോട്ടലുകളെ അപേക്ഷിച്ച് കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ ഉയര്‍ന്ന വില ഈടാക്കുന്നതായി കണ്ടെത്തിയതായാണ് സൂചന. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
കോഴിമുട്ട റോസ്റ്റിനാണ് എം.എല്‍.എ.യില്‍ നിന്നു 50 രൂപ ഈടാക്കിയത്. അപ്പത്തിനു 15 രൂപയും. ഹോട്ടലുകളില്‍ അമിതവില ഈടാക്കുന്നതു തടയണമെന്നുകാട്ടി ജില്ലാ കലക്ടര്‍ക്ക് ബില്ല് സഹിതമാണ് എംഎല്‍എ പരാതി നല്‍കിയത്.
'ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്' കണിച്ചുകുളങ്ങരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ എംഎല്‍എ പറഞ്ഞിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.