ലേലത്തുക കുറയ്ക്കണമെന്ന് വ്യാപാരികൾ; ശബരിമലയിൽ ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കാൻ സാധ്യത

മണ്ഡല- മകരവിളക്ക് കാലത്ത് വിൽപന 65 ശതമാനം കുറഞ്ഞെന്ന് വ്യാപാരികൾ

news18
Updated: January 30, 2019, 8:26 AM IST
ലേലത്തുക കുറയ്ക്കണമെന്ന് വ്യാപാരികൾ; ശബരിമലയിൽ ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കാൻ സാധ്യത
ശബരിമല
  • News18
  • Last Updated: January 30, 2019, 8:26 AM IST
  • Share this:
ശബരിമല: ലേലത്തുകയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും ശബരിമലയിലെ വ്യാപാരികളും തമ്മിലുള്ള തർക്കം കുംഭമാസ പൂജാകാലത്തെ ബാധിക്കുമെന്ന് ആശങ്ക. ഫെബ്രുവരി 12നാണ് അഞ്ചുദിവസത്തേക്ക് നട തുറക്കുക. മണ്ഡല- മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് ശബരിമലയിലെയും പമ്പയിലെയും വാണിജ്യസ്ഥാപനങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനിടെ, വൻ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് ലേലത്തുക കുറയ്ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബോർഡാണെന്നായിരുന്നു കോടതി പറഞ്ഞത്.

പ്രളയത്തെ തുടർന്ന് ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ തീർഥാടകർ വളരെ കുറവായിരുന്നു. കൂടാതെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെയും അറസ്റ്റുകളുടെയും പശ്ചാത്തലത്തിൽ മണ്ഡലകാലത്തും തീർഥാടകർ കുറഞ്ഞു. തീർഥാടകർ സന്നിധാനത്ത് രാത്രിയിൽ തങ്ങുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുകയും പലഭാഗത്തും വിരിക്കുന്നത് തടയുകയും ചെയ്തതോടെ തീർഥാടകർ വേഗം മലയിറങ്ങുന്ന സ്ഥിതിയായിരുന്നു. ഇതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു. പലിശക്ക് വാങ്ങിയും ബാങ്ക് ലോണെടുത്തുമാണ് ടെൻഡറി​ന‍റെ 50 ശതമാനം തുക ഒടുക്കിയതെന്ന് കച്ചവടക്കാർ പറയുന്നു.

മണ്ഡല- മകരവിളക്ക് കാലത്ത് വില്‍പനയിൽ 65 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ശബരിമല വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നത്. പ്രളയത്തിന് മുൻപ് ആഗസ്റ്റ് അവസാനത്തോടെയാണ് ശബരിമലയിലെ ഭൂരിഭാഗം ഹോട്ടലുകളുടെയും കടകളുടെയും ലേലം നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഉയർന്ന തുകയ്ക്കാണ് ഇവ വിറ്റുപോയത്. പ്രളയത്തിന് ശേഷം കുറഞ്ഞ തുകയ്ക്ക് ലേലം പിടിച്ചവർക്ക് പോലും ഭീമമായ നഷ്ടമുണ്ടായി. ശബരിമലയിലെ ഒരു ഹോട്ടൽ ലേലം പിടിച്ചത് 1.86 കോടി രൂപയ്ക്കാണ്. മുൻ വർഷം ഇത് 1.26 കോടിയായിരുന്നു. പൊട്ടിച്ച തേങ്ങ ശേഖരിക്കാനുള്ള അവകാശം ലേലത്തിനെടുത്തത് 6.86 കോടി രൂപയ്ക്കാണ്. കെഎസ്ഇബി ഗസ്റ്റ് ഹൗസിന് സമീപത്തെ ഒരു ഹോട്ടൽ ലേലത്തിന് പിടിച്ചത് 1.71 കോടി രൂപയ്ക്കാണ്. പൊലീസ് ബാരക്കിന്സമീപത്തേത് 1.03 കോടി രൂപയ്ക്കും. പൂജാസാധനങ്ങൾ‌ വിൽക്കാനുള്ള അവകാശം ലേലത്തിനെടുത്തത് 1.26 കോടി രൂപയ്ക്കാണ്. മരക്കൂട്ടത്തിന് സമീപത്തെ ഹോട്ടൽ‌ ലേലത്തിന് പിടിച്ചത് 38 ലക്ഷം രൂപയ്ക്കും.

ലേലത്തുക 50 ശതമാനം അടച്ചാണ് ലേലം ഉറപ്പിച്ചത്. സീസൺ കഴിഞ്ഞാലുടൻ ബാക്കി തുക അടയ്ക്കണം. പക്ഷേ ഭൂരിഭാഗം വ്യാപാരികൾക്കും ബാക്കി തുക അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഈ തുക അടച്ച് എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നുള്ള കത്ത് ഹാജരാക്കിയാലേ കടകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കൂ. ബാക്കി തുക അടച്ചില്ലെങ്കിൽ ഓഫീസറുടെ കത്ത് ലഭിക്കില്ല.

First published: January 30, 2019, 8:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading