• HOME
  • »
  • NEWS
  • »
  • kerala
  • »
  • Fire | ആലപ്പുഴയില്‍ വീടിന് തീ പിടിച്ചു; കംപ്യൂട്ടറും ഇരുചക്രവാഹനമടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടം

Fire | ആലപ്പുഴയില്‍ വീടിന് തീ പിടിച്ചു; കംപ്യൂട്ടറും ഇരുചക്രവാഹനമടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടം

കംപ്യൂട്ടറും ഇരുചക്രവാഹനവും കയറ്റി അയയ്ക്കാന്‍ സൂക്ഷിച്ചിരുന്ന 60 കെട്ട് ഭൂവസ്ത്രവും അടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടിത്തത്തില്‍ ഉണ്ടായത്

  • Last Updated :
  • Share this:
    ആലപ്പുഴ: ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം പുലര്‍ച്ച നാല് മണിയോടെ കാളാത്തുപള്ളിയുടെ എതിര്‍വശം കൊറ്റംകുളങ്ങര വാര്‍ഡില്‍ വെളുത്തേടത്ത് ഹൗസില്‍ വി. എ. ജോസഫിന്റെ വീടിനാണു തീപിടിച്ചത്.

    കംപ്യൂട്ടറും ഇരുചക്രവാഹനവും കയറ്റി അയയ്ക്കാന്‍ സൂക്ഷിച്ചിരുന്ന 60 കെട്ട് ഭൂവസ്ത്രവും അടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടിത്തത്തില്‍ ഉണ്ടായത്. വീടിനുള്ളിലെ കട്ടില്‍, കസേര എന്നിവയടക്കം കത്തിനശിച്ചതിനൊപ്പം മുറിയിലെ ഭിത്തിക്കും കേടുപാടുസംഭവിച്ചിട്ടുണ്ട്.

    ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍നിന്നും അഗ്‌നിശമന സേനയുടെ മൂന്നുവണ്ടികളെത്തിയതാണ് തീ അണച്ചത്. കാര്‍പോര്‍ച്ചിനോട് ചേര്‍ന്നുള്ള കംപ്യൂട്ടര്‍ മുറിയില്‍നിന്നുള്ള ഷോര്‍ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടിത്തമെന്നാണ് അഗ്‌നിരക്ഷാസനേയുടെ നിഗമനം.

    അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പി. ബി. വേണുകുട്ടന്റെയും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ എച്ച്. സതീശന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

    തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

    മലപ്പുറം: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ (Pinarayi Vijayan). തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നുവെന്ന് പിണറായി വിജയൻ സിപിഎം (CPM) മലപ്പുറം (Malappuram) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു. മുസ്ലിം ലീഗിൻ്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് അവർക്ക് എതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ആണ് പിണറായി വിജയൻ പാർട്ടി ജില്ല സമ്മേളനത്തിന് തുടക്കമിട്ടത്.

    യുഡിഎഫ് വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുന്നു എന്ന് പറഞ്ഞ പിണറായി  അതിൻ്റെ തെളിവായി ചൂണ്ടിക്കാട്ടിയത് മുസ്ലീം ലീഗിൻ്റെ വഖഫ് ബോർഡ് നിയമനത്തിനെതിരായ സമരം ആണ്. തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

    "വർഗീയ സംഘടനകളുമായി നേരത്തെ സഖ്യം ചേർന്ന ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ  കൂടി ഏറ്റെടുക്കുന്നു. തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടും മുസ്ലീം ലീഗ് ഏറ്റെടുത്തു. അത് തുറന്നു കാട്ടുന്നവരെ ചെറുക്കാൻ ശ്രമം. ലീഗിൻ്റെ തീവ്രവാദത്തെയും മതസ്പർദ്ധ വളർത്തുന്ന നീക്കങ്ങൾക്കെതിരെയും അവർക്കുള്ളിലുള്ള സമാധാന കാംക്ഷികൾ രംഗത്തു വരണം"  പിണറായി തുറന്നടിച്ചു.
    സംസ്ഥാന സർക്കാർ  നടപ്പിലാക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും തടയാൻ വലതുപക്ഷ കക്ഷികൾ ശ്രമിക്കുകയാണ്. നാടിൻ്റെ വികസനത്തിനുതകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല" നാടിൻ്റെ വികസനം നടപ്പിലാക്കാതിരിക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ സർക്കാർ അത് നടപ്പിലാക്കുക തന്നെ ചെയ്യും. പദ്ധതി നടപ്പാക്കുമ്പോൾ ആർക്കൊക്കെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ അതെല്ലാം പരിഹരിക്കും. വികസനം എന്നത് ഇന്നുള്ളിടത്ത് തറച്ചു നിൽക്കലല്ല, മുന്നോട്ട് പോകലാണ് " മുഖ്യമന്ത്രി പറഞ്ഞു.
    Published by:Karthika M
    First published: