HOME /NEWS /Kerala / കണ്ണൂരില്‍ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

കണ്ണൂരില്‍ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു

ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും കത്തിയ നിലയിലാണ്

ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും കത്തിയ നിലയിലാണ്

ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും കത്തിയ നിലയിലാണ്

  • Share this:

    കണ്ണൂർ: കണ്ണപുരം യോഗശാലയ്ക്ക് സമീപം റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ബാങ്ക് ജീവനക്കാരൻ എലിയൻ രാജേഷിന്‍റെ വീട്ടിലായിരുന്നു ചൊവ്വാഴ്ച്ച രാത്രിയോടെ തീപിടിച്ചത്. കുടുംബവുമായി പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് തീ പിടിച്ചത് കാണുന്നത്. ഉടൻ തന്നെ രാജേഷും സമീപത്തുള്ളവരും ചേർന്ന് തീയണക്കുകയായിരുന്നു.

    Also Read- പഠനത്തിൽ മിടുക്കി, ഏക മകൾ; നൊമ്പരമായി വീടിനു മുന്നിലെ ‘ഡോ. വന്ദന ദാസ് എംബിബിഎസ്’ ബോർഡ‍്

    വൈദ്യുതിയിൽ പ്രവർത്തിക്കുന്നതായിരുന്നു റേഡിയോ. അമിതമായ വൈദ്യുത പ്രവാഹമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബാങ്കിലേക്ക് കളക്ഷനായി എടുത്ത് വച്ച 18,500 രൂപയും നിരവധി രേഖകളും കത്തിയ നിലയിലാണ്. രാജേഷിന്‍റെ മകൾക്ക് ലഭിച്ച മെഡലുകളും ട്രോഫികളും പൂർണമായും കത്തിനശിച്ചു. ഇതിന് സമീപത്തെ നിരവധിവീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Explode, Kannur, Radio