പത്തനംതിട്ട: റഫ്രിജറേറ്ററിന്റെ കേബിളില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിനു സമീപം വെമ്പിനാട്ട് പടിഞ്ഞാറേതില്‍ ജഗദമ്മയുടെ വീടിനാണു തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
Electric Scooter | തമിഴ്നാട്ടില്‍ ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചു; ഷോറൂം പൂര്‍ണമായി കത്തി നശിച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഇലക്ട്രിക് സ്കൂട്ടര്‍ (Electric Scooter) പൊട്ടിത്തെറിച്ച് അപകടം. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ ആളപായമില്ല,നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചെങ്കിലും ഷോറൂം മുഴുവൻ കത്തിനശിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ച 3,215 യൂണിറ്റ് 'പ്രൈസ് പ്രോ' മോഡല്‍ സ്കൂട്ടറുകള് കമ്പനി തിരികെ വിളിച്ചിരുന്നു. ബാറ്ററി പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനാണ് സ്കൂട്ടറുകള് തിരികെ വിളിച്ചിത് എന്നതാണ് വിവരം. എന്നാല്‍ അപകടത്തെ കുറിച്ച് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല.
ചൂട് കാലം ആരംഭിച്ചതിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ആറാമത്തെ സംഭവമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട്ടില്‍ മറ്റൊരു ഷോറൂമില്‍ നടന്ന അപകടത്തില്‍ 13 വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. പൊട്ടിത്തെറിച്ചവയുടെ ബാച്ചിലുള്ള എല്ലാ വാഹനങ്ങളും തിരികെ വിളിക്കാന്‍ കമ്പനികളോട് നീതി ആയോഗ് ആവശ്യപ്പെട്ടതായാണ് വിവരം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.