നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • CCTV മോണിറ്ററില്‍ ഷോട്ട് സര്‍ക്യൂട്ട്; വീടിന് തീപിടിച്ചു; ആറ് ലക്ഷം രൂപയുടെ നാശനഷ്ടം

    CCTV മോണിറ്ററില്‍ ഷോട്ട് സര്‍ക്യൂട്ട്; വീടിന് തീപിടിച്ചു; ആറ് ലക്ഷം രൂപയുടെ നാശനഷ്ടം

    ഫാന്‍, അലമാര, കസേരകള്‍, കട്ടിലുകള്‍, വസ്ത്രങ്ങള്‍, വയറിങ്, കമ്പ്യൂട്ടര്‍ തുടങ്ങിയവ കത്തി നശിച്ചു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ആലപ്പുഴ: സിസിടിവിയുടെ(CCTV) മോണിറ്ററില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ(short circuit) തുടര്‍ന്നു വീടിന് തീ പിടിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30ന് കൊറ്റംകുളങ്ങര വെളുത്തേടത്ത് കയര്‍ വ്യാപാരിയായ പിഎ ജോസഫിന്റെ വീടിനാണ് തീ പിടിച്ചത്. ആറ് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

      സിസിടിവിയുടെ മോണിറ്ററില്‍ നിന്നുണ്ടായ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയത്. ഫാന്‍, അലമാര, കസേരകള്‍, കട്ടിലുകള്‍, വസ്ത്രങ്ങള്‍, വയറിങ്, കമ്പ്യൂട്ടര്‍ തുടങ്ങിയവ കത്തി നശിച്ചു.

      അയല്‍വാസികള്‍ പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും അറിയിച്ചു. അവര്‍ എത്തിയാണ് തീ അണച്ചത്. കമ്പ്യൂട്ടര്‍ റൂമില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പിബി വേണുക്കുട്ടന്റെയും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ എച്ച്.സതീശന്റെയുംന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

      King Cobra |സ്‌കൂട്ടര്‍ യാത്രക്കാരനു നേരെ പാഞ്ഞടുത്ത് രാജവെമ്പാല; കുളമാവ് പ്രദേശവാസികള്‍ ഭീതിയില്‍

      തൊടുപുഴ: കുളമാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരനു നേരെ പാഞ്ഞടുത്ത് രാജവെമ്പാല. കഴിഞ്ഞ ദിവസം കുളമാവ് ഡാമിനു സമീപത്തുവച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മുത്തിയുരുണ്ടയാര്‍ സ്വദേശി അനുഷല്‍ ആന്റണിയുടെ നേരെയാണ് രാജവെമ്പാല പാഞ്ഞടുത്ത് വന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അനുഷല്‍ രക്ഷപ്പെട്ടത്.

      Also read: Liquor Sale| ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യകച്ചവടം; തിരുവനന്തപുരം ചാലക്കുടിയെയും ഇരിങ്ങാലക്കുടയെയും പിന്നിലാക്കി

      കുളമാവ് നവോദയ സ്‌കൂള്‍, നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫിക്കല്‍ ലബോറട്ടറി (എന്‍പിഒഎല്‍) പ്രദേശത്ത് 2 മാസമായി രാജവെമ്പാലയുടെ സാന്നിധ്യമുണ്ട്. ജില്ലയില്‍ പിടികൂടുന്ന രാജവെമ്പാലകളെ കുളമാവ് വനത്തിലാണ് തുറന്നുവിടുന്നത്. പലപ്പോഴും ഉള്‍ക്കാടുകളില്‍ പാമ്പിനെ തുറന്നുവിടാത്തതാണ് പാമ്പിന്റെ സാന്നിധ്യം ജനവാസമേഖലയില്‍ കാണുന്നത്.

      കഴിഞ്ഞ മാര്‍ച്ചില്‍ ഇതേ പ്രദേശത്ത് ഒരു രാജവെമ്പാലയെ ദിവസങ്ങളോളം കണ്ടിരുന്നു. തുടര്‍ന്ന് വാവാ സുരേഷ് എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ഇതിനെയും കുളമാവ് വനത്തിലാണ് തുറന്നുവിട്ടത്. കുളമാവ് പ്രദേശത്ത് പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നുവിടുന്നതായി ഉറപ്പാക്കാന്‍ വനപാലകര്‍ തയാറാകണമെന്നാണ് കുളമാവ് നിവാസികളുടെ ആവശ്യം.
      Published by:Sarath Mohanan
      First published:
      )}