നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തകര്‍ന്ന് വീണ് വീട്; വെള്ളപാച്ചിലില്‍ ഒലിച്ചുപോയത് ഒരായുസ്സിന്റെ പ്രയത്‌നം; വീഡിയോ

  തകര്‍ന്ന് വീണ് വീട്; വെള്ളപാച്ചിലില്‍ ഒലിച്ചുപോയത് ഒരായുസ്സിന്റെ പ്രയത്‌നം; വീഡിയോ

  മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലിൽ ശനിയാഴ്ച ഒഴുകി പോയത്.

  • Share this:
   കോട്ടയം : കനത്ത മഴയില്‍ തകര്‍ന്നടിഞ്ഞ് കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖല. ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അവസാനിക്കാത്ത നൊമ്പരക്കാഴ്ചകളിലേക്ക് ഒടുവിലെത്തിയത് കുത്തിയൊഴുകി വരുന്ന വെള്ളത്തില്‍ ഒലിച്ചു പോവുന്ന വീടിന്റെ ദൃശ്യങ്ങളാണ്.

   ഒരായുസ്സിന്റെ പ്രയത്‌നമാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നടിഞ്ഞത്. മലമുകളില്‍ നിന്നുള്ള അതിശക്തമായ വെള്ളപ്പാച്ചിലിലാണ് വീട് മുഴുവനായും തകര്‍ന്ന് ഒലിച്ചു പോയത്.

   മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലിൽ ശനിയാഴ്ച ഒഴുകി പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നു.

   പുഴയോട് ചേര്‍ന്നാണ് വീടുണ്ടായിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ചു പോവുകയും വീട് തകര്‍ന്ന് പോവുകയുമായിരുന്നു.   നിലയ്ക്കാത്ത മഴ; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

   മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ (heavy rains) ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) അഭ്യർത്ഥിച്ചു. അപകടസാഹചര്യങ്ങളിൽ പെടാതിരിക്കാനുള്ള മുൻകരുതലുണ്ടാകണം. വേണ്ടിവന്നാൽ മാറി താമസിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.

   കേരളത്തിലുടനീളം ഒക്ടോബർ 17 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

   സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്.

   ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.

   ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയർഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകി.
   സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്.
   Published by:Karthika M
   First published:
   )}