കോട്ടയം: കനത്ത മഴയിൽ ജനപക്ഷം സെക്കുലർ (Janapaksham Secular) നേതാവും മുൻ പൂഞ്ഞാർ (Poonjar) എംഎൽഎയുമായ പി സി ജോർജിന്റെ (PC George) വീട് വെള്ളത്തിൽ മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽനിന്ന് കാര്യങ്ങൾ വിശദീകരിച്ച് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് (Shone George) രംഗത്തെത്തി. തന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്ന് പി സി ജോർജും പ്രതികരിച്ചു.
വീടിനുള്ളിലും വെള്ളം കയറി. ഈരാറ്റുപേട്ടയിൽ ഇത്തരത്തിലൊരു സംഭവം ആദ്യമാണെന്ന് പി.സി.ജോർജ് പറയുന്നു. ജനങ്ങൾ തന്നെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും പന്തളം, ചെങ്ങന്നൂർ, റാന്നി, കോന്നി, പാലാ, കോട്ടയം എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ നാലു പേരാണ് മരിച്ചത്. 9 പേരെ കാണാതായി. റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനം പോലും ദുഷ്കരമായിരിക്കുകയാണ്.
കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: മരണം നാലായി, മരിച്ചവരില്‍ അമ്മയും മകളുംകൂട്ടിക്കല് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് മരണം സ്ഥിരീകരിച്ചു. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി, സിനിയുടെ മകള്‍ സോന എന്നിവരാണ് മരിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. അതേസമയം നാലാമത്തെ ആളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. ഒമ്പത് പേരെ കാണാതായിട്ടുണ്ട്. ഇതില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്.
കൂട്ടിക്കല്‍ കവലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെന്നും ഫയര്‍ ഫോഴ്‌സ് ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു വിഭാഗം അല്‍പ സമയത്തിനുള്ളില്‍ കൂട്ടിക്കല്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.
കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read-
Kerala Rains Live Update| സംസ്ഥാനത്ത് 6 മരണം; കൂട്ടിക്കലിൽ കണ്ടെത്താനുള്ളത് 9 പേരെ; ഇടുക്കിയിലും ഉരുൾപൊട്ടൽപൂഞ്ഞാര് ബസ്സ്‌റ്റോപ് നിലവില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമായിരുന്നു ഇത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.