കലൂര്‍ : മച്ചില്‍ അകപ്പെട്ട പൂച്ചയെ (Cat) രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീണ് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു. കലവൂര്‍ തകിടിവെളി സാജു(52) ആണ് മരിച്ചത്. അടുത്ത വീട്ടിലെ പൂച്ച തന്റെ പൂച്ചയുമായി കടിപിടി കൂടുന്നതിന് ഇടയിലാണ് പൂച്ചയെ രക്ഷിക്കാനായി ജനലിലൂടെ സാജു മച്ചിന്റെ മുകളിലെത്തിയത്. എന്നാല്‍ ആസ്ബസ്റ്റോസ് മച്ച് പൊളിഞ്ഞ് സാജു തലയിടിച്ച് വീഴുകയായിരുന്നു.
ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജിലും പിന്നാലെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ബുധനാഴ്ച വൈകീട്ടോടെ മരിച്ചു. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ഫലം വന്നതോടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്കാര ചടങ്ങുകള്‍.
മുഖക്കുരു പ്രശ്നം കൊണ്ട് വിവാഹാലോചനകൾ മുടങ്ങി; യുവതി ജീവനൊടുക്കി
മുഖക്കുരു പ്രശ്നം (pimple problem) മൂലം വിവാഹാലോചനകൾ മുടങ്ങിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു (young woman ended life). ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ആണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുഖക്കുരു കാരണം, യുവതിയെ കല്യാണം ആലോചിച്ചു വരുന്നവർ ആവർത്തിച്ച് നിരസിച്ചതിനാൽ വിവാഹം നടത്താൻ കഴിഞ്ഞില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം ബിസാൻഡ പോലീസ് സർക്കിളിന് കീഴിലുള്ള അജിത് പാറ വില്ലേജിലാണ് സംഭവം. യുവതിയുടെ അമ്മയും സഹോദരിയും കന്നുകാലികൾക്ക് തീറ്റ കൊടുത്ത് വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
നിരവധി ചികിത്സകൾ നടത്തിയിട്ടും മാറാത്ത മുഖക്കുരു കാരണം യുവതി അസന്തുഷ്ടയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. "അവൾക്ക് ഒന്നിലധികം വിവാഹാലോചനകൾ വന്നിരുന്നു. പക്ഷേ അവളുടെ മുഖക്കുരു കാരണം എല്ലാവരും അവളെ നിരസിച്ചു," ഒരു കുടുംബാംഗം വിശദീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സമർപ്പിച്ചു. കേസ് അന്വേഷിക്കുകയാണെന്ന് ബിസാൻഡ പോലീസ് സർക്കിൾ ഇൻചാർജ് കെ.കെ. പാണ്ഡെ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.