• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; മുകൾനിലയിൽ നിന്ന് താഴേക്കു ചാടി മകന്‍ രക്ഷപ്പെട്ടു

കോട്ടയത്ത് വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; മുകൾനിലയിൽ നിന്ന് താഴേക്കു ചാടി മകന്‍ രക്ഷപ്പെട്ടു

വീടിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കോട്ടയം: വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. കോട്ടയം മണിമലയിൽ രാത്രി 12.30 നാണ് അപകടം നടന്നത്. രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടിയ മകൻ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെൽവരാജനെയും (76) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന എത്തിയെങ്കിലും വാഹനം വീടിനു സമീപത്തേക്ക് എത്താതിരുന്നതിനാൽ ഒരു കിലോമീറ്റർ നടന്നാണ് ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തിയത്. ഈ സമയം നാട്ടുകാർ കിണറ്റിൽനിന്നു വെള്ളം കോരി രക്ഷാപ്രവർത്തനം നടത്തി. വീടിന്റെ താഴത്തെ നില പൂര്‍ണമായും കത്തി നശിച്ചു.

    Also Read-ട്യൂഷന് പോകാത്തത് വീട്ടുകാർ വഴക്ക് പറഞ്ഞു; എറണാകുളത്ത് 11കാരി ജീവനൊടുക്കി

    മുകൾനിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും 2 മക്കളും രക്ഷപ്പെട്ടു. ഇവരെ രക്ഷിച്ച ശേഷം വിനീഷ് മുകൾനിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. താഴത്തെ നിലയിൽ ഉണ്ടായിരുന്ന സെൽവരാജനെയും രാജത്തെയും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു പുറത്തെത്തിച്ചു. ഷപ്പുക ശ്വസിച്ചതു രാജത്തിന്റെ നില ഗുരുതരമാക്കിയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Published by:Jayesh Krishnan
    First published: