• HOME
  • »
  • NEWS
  • »
  • kerala
  • »
  • Death | കൊച്ചിയിൽ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Death | കൊച്ചിയിൽ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീട്ടിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് അടുത്തുള്ളവർ എത്തിയത്.

  • Last Updated :
  • Share this:
    കൊച്ചി: വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് അറ്റ്‌ലാന്റിസ് ജംഗ്ഷന്‌ സമീപത്തെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്‌. പുഷ്പവല്ലി(57)യാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. തീപിടിത്തത്തിൽ പുഷ്പവല്ലിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

    തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. തീപ്പിടിത്തമുണ്ടായപ്പോള്‍ പുഷ്പവല്ലി വീട്ടിനുള്ളിലായിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് അടുത്തുള്ളവർ എത്തിയത്. വാതിൽ തുറന്നു കിടക്കുകയായിരുന്നു. ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. മൃതദേഹം പൂർണമായി കത്തിയനിലയിലായിരുന്നു.

    വീട്ടിലേക്ക് റോഡില്ലാതിരുന്നതിനാൽ റയിൽവേ ലൈനിന് മറുവശത്ത് അഗ്നിശമന സേനയുടെ വാഹനം നിർത്തിയ ശേഷമാണ് വെള്ളം പമ്പ് ചെയ്യാനായത്. ഈ സമയം ട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചു.ചെറിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടുവെന്നും ബന്ധു പറഞ്ഞു.

    ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമന്നാണ് പ്രാഥമിക നിഗമനം. രണ്ട് മക്കളാണ് പുഷ്പവല്ലിക്കുള്ളത്. അപകടം നടക്കുമ്പോൾ ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. പുഷ്പവല്ലി മാനസിക അസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുന്നെന്ന്ന് മക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

    Also Read-ഇടുക്കിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പൊലീസ് നായ യുവതിയെ കടിച്ചു

    Death | സ്വാതന്ത്ര്യദിനാഘോഷ പരേഡിൽ പങ്കെടുത്ത് മടങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു

    തൃശൂർ: സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസണ്‍ ഓഫീസര്‍ ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍ ബേബി ആണ് മരിച്ചത്.

    രാവിലെ തേക്കിൻകാട് മൈതാനത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളുടെ പരേഡ് ഒരുക്കങ്ങൾ വിലയിരുത്തുന്നതടക്കമുള്ള ചുമതലയിൽ ബേബി ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിന പരേഡിന് ശേഷം ഓഫീസിലേക്ക് മടങ്ങിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ തന്നെ ബേബിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

    ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച ജില്ലാ പൊലീസ് മേധാവി സ്വാതന്ത്ര്യദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊലീസ് കുടുംബസംഗമം റദ്ദാക്കിയതായി അറിയിച്ചു.
    Published by:Jayesh Krishnan
    First published: