പാലക്കാട്: വീട്ടമ്മ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി. പാലക്കാട് കാടാംകോട്ടെ ഫ്ലാറ്റിലാണ് സംഭവം. നെന്മാറ സ്വദേശി സുനിത(54)യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സുനിത ഫ്ലാറ്റിൽ നിന്ന് ജീവനൊടുക്കിയത്.
വീട്ടമ്മ മുകള്‍നിലയില്‍നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബ്ദം കേട്ടെത്തിയ സുരക്ഷ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. സുനിത ഏതാനും വർഷങ്ങളായി മകളോടൊപ്പം താമസിച്ചുവരികയാണെന്ന് പൊലീസ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.