നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിബന്ധനകളോടെ ഹൗസ് ബോട്ടുകൾ പ്രവർത്തിക്കാം; ബോർഡിങ് പാസുകൾ ഡിടിപിസി നൽകും

  നിബന്ധനകളോടെ ഹൗസ് ബോട്ടുകൾ പ്രവർത്തിക്കാം; ബോർഡിങ് പാസുകൾ ഡിടിപിസി നൽകും

  ഹൗസ് ബോട്ടുകളിൽ /ശിക്കാര വളളങ്ങളിൽ എത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്

  House-Boat

  House-Boat

  • Share this:
   ആലപ്പുഴ: നിബന്ധനകളോടുകൂടി ജില്ലയിൽ ഹൗസ്ബോട്ടുകൾ - ശിക്കാര വള്ളങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതിയായി. ഇതുസംബന്ധിച്ച ഉത്തരവ് ആലപ്പുഴ ജില്ലാ കളക്ടർ എ. അലക്സാണ്ടർ പുറത്തിറക്കി. കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളു. ഹൗസ് ബോട്ടുകളിൽ /ശിക്കാര വളളങ്ങളിൽ എത്തുന്ന സഞ്ചാരികൾ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ ഒരു ഡോസ്
   സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്. എല്ലാ ദിവസവും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഹൗസ് ബോട്ടുകൾ / ശിക്കാര വള്ളങ്ങൾ യാത്രയ്ക്കായി സജ്ജമാക്കുവാൻ പാടുള്ളു. ഇതിലേയ്ക്കായി യൂസർ ഫീ ഒരു ഹൗസ് ബോട്ടിന് ഒരു ദിവസം 100 രൂപയും ഒരു ശിക്കാര വള്ളത്തിന് 20 രൂപ എന്ന ക്രമത്തിൽ ഡി.ടി.പി.സിയ്ക്ക് കൈ മാറേണ്ടതാണ്.

   പുന്നമട ഫിനിഷിംഗ് പോയിൻറ്, പള്ളാത്തുരുത്തി ഹൌസ് ബോട്ട് ടെർമിനൽ എന്നിവിടങ്ങളിൽ നിന്നു മാത്രം ബോർഡിംഗ് പാസുകൾ ഡി.ടി.പി.സി മുഖേന വിതരണം ചെയ്യേണ്ടതാണെന്നും കളക്ടർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ബോർഡിംഗ് പാസുകൾ അനുവദിക്കാൻ പാടുള്ളു. യാത്രയ്ക്കുള്ള ബോർഡിങ് പാസില്ലാതെ യാതൊരു കാരണവശാലും ഹൌസ്ബോട്ടുകൾ സർവ്വീസ് നടത്തുവാൻ പാടുള്ളതല്ല.

   ശിക്കാര വള്ളങ്ങൾക്കായുള്ള ബോർഡിംഗ് പാസ് ഡി.ടി.പി.സി ഓഫീസിൽ നിന്നും വിതരണം ചെയ്യേണ്ടതാണ്. മേൽപ്പടി സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ 50 ശതമാനം ജീവനക്കാരെ ഡി.ടി.പി സിയും 50 ശതമാനം ജീവനക്കാരെ ഹൗസ് ബോട്ടുകളുടെ സംഘടനകളും ഏർപ്പാടു ചെയ്യേണ്ടതാണ്.

   ഉത്തരവുകൾ ലഘിക്കുന്നവർക്കെതിരെ 2005 ദുരന്തനിവാരണ നിയമം, 2021 ലെ സാംക്രമിക രോഗങ്ങൾ നിയമം എന്നിവ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി, സെക്രട്ടറി, ഡി ടി പി സി, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം, പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.

   Covid 19 | കോവിഡ് 19 മരണ വിവരങ്ങളറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലുമായി സർക്കാർ

   സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

   ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ, ഡി.എം.ഒ. നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നതാണ്. നിലവില്‍ 22.07.2021 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22.07.2021 ന് ശേഷം പ്രഖ്യാപിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
    പോര്‍ട്ടലിന്റെ ലിങ്ക്: https://covid19.kerala.gov.in/deathinfo/
   Published by:Anuraj GR
   First published: