• HOME
 • »
 • NEWS
 • »
 • kerala
 • »
 • HOUSEWIFE AND HER GRANDDAUGHTER WERE ADMITTED TO HOSPITAL FOLLOWING FOOD POISONING

ചീരയെന്നു കരുതി ഉമ്മത്തിന്റെ ഇല കറിവച്ചു; അവശനിലയിൽ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആമാശയത്തിൽനിന്നു ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെടുത്താണു വിഷബാധ സ്ഥിരീകരിച്ചത്.

ഉമ്മം (ഫയൽ ചിത്രം)

ഉമ്മം (ഫയൽ ചിത്രം)

 • Share this:


  കൊച്ചി: ചീരയാണെന്നു തെറ്റിദ്ധരിച്ചു പറമ്പിൽ നിന്ന ഉമ്മത്തിന്റെ ഇല കറിയുണ്ടാക്കിക്കഴിച്ച വീട്ടമ്മയ്ക്കും കൊച്ചുമകൾക്കും ഭക്ഷ്യവിഷബാധ. വാഴക്കുളം സ്വദേശിനിയും പേരക്കുട്ടിയും മണിക്കൂറുകളുടെ ഇടവേളയിലാണ് അപസ്മാര സമാനലക്ഷണങ്ങളും ഛർദിയുമായി ആശുപത്രിയിൽ എത്തിയത്. കിടപ്പുരോഗിയായ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമായിരുന്നു പതിനാലുകാരി. ലോക്ക്ഡൗൺ ആയതിനാൽ പറമ്പിലെ ചീരയെടുത്ത് കറിയുണ്ടാക്കി. അതുകഴിച്ച് അൽപസമയത്തിനകം ഗുരുതരാവസ്ഥയിലായി. മകളും കുടുംബവുമെത്തിയാണ് അവരെ ആശുപത്രിയിലാക്കിയത്.

  മണിക്കൂറുകൾക്കകം കുട്ടിയും അവശയായി. തുടർന്ന് അയൽവാസികളാണ് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ എവിടെയെന്നും എന്തുഭക്ഷണമാണു കഴിച്ചതെന്നുമുള്ള ഡോക്ടറുടെ ചോദ്യത്തിൽ നിന്നാണ് ഉമ്മത്തിന്റെ ഇലയാണു കാരണമെന്നു കണ്ടെത്തിയത്. അതോടെ ഫലപ്രദമായ ചികിത്സ നൽകാനായി. അമ്മൂമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോയശേഷം താൻ ചോറും കറിയും എടുത്തു കഴിച്ചെന്നു കുട്ടി പറഞ്ഞു.

  Also Read പിറന്നാള്‍ ആഘോഷിച്ചില്ല; തമിഴ്നാട്ടിൽ ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി

  ആമാശയത്തിൽനിന്നു ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെടുത്താണു വിഷബാധ സ്ഥിരീകരിച്ചത്. രാജഗിരിയിലെ എമർജൻസി വിഭാഗം കൺസൽറ്റന്റ് ഡോ. ജൂലിയസ്, പീഡിയാട്രിക് കൺസൽട്ടന്റ് ഡോ. ബിപിൻ ജോസ് എന്നിവരാണു ചികിത്സിച്ചത്. 2 ദിവസത്തിനുശേഷമാണു കുട്ടി അപകടനില തരണം ചെയ്തത്.

  Also Read കോവിഡ് 19 വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് തന്നെ ചോർന്നതായിരിക്കാമെന്ന് യുഎസ് റിപ്പോർട്ട്

  പച്ചച്ചീരയുടെ ഇലയോടു സാമ്യമുള്ളതാണ് ഡാറ്റ്യൂറ ഇനോക്സിയ എന്നു ശാസ്ത്രീയ നാമമുള്ള ഉമ്മത്തിന്റെ ഇല. തൈ കണ്ടാൽ ചീരയാണെന്നു തോന്നും. കന്നുകാലികൾ കഴിച്ചാലും മാരകമാകും.

  'ജനങ്ങൾ പട്ടിണിയിൽ'; ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി  കൊച്ചി: നാൽപതോളം ദിവസമായി തുടരുന്ന കർഫ്യൂ മൂലം ലക്ഷദ്വീപിലെ ജനങ്ങൾ പട്ടിണിയിലാണെന്നും അവർക്കു ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കിറ്റ് വിതരണം ചെയ്യാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്നതാണ് ഹർജിയിലെ ആവശ്യം. അമിനി ദ്വീപ് നിവാസിയും ലക്ഷദ്വീപ് വഖഫ് ബോർഡ് മുൻ അംഗവുമായ കെ.കെ. നസീഹ് നൽകിയ ഹർജി ഇന്നു പരിഗണിക്കും.

  ജനങ്ങൾ പണവും ഭക്ഷണവുമില്ലാതെ വലയുകയാണ്. കർഫ്യൂ മൂലം കവരത്തിയിലും അമിനി ദ്വീപിലുമെല്ലാം കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്നും ഹർജിയിൽ പറയുന്നു. യാത്രയ്ക്കു കർശന നിയന്ത്രണമുള്ളതിനാൽ സന്നദ്ധ സംഘടനകൾക്കും സഹായം എത്തിക്കുന്നതിൽ  പരിമിതിയുണ്ട്. ദ്വീപിലെ 80% ജനങ്ങളും ദിവസക്കൂലിക്കാരാണ് . പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിനും പരിഹാരം കണ്ടെത്താൻ അധികൃതർ നടപടിയെടുക്കുന്നില്ല. ജനുവരി 4 വരെ ലക്ഷദ്വീപിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ഇതിനു ശേഷം 8,667 പേർക്ക് കോവിഡ് ബാധയുണ്ടായെന്നും 38 പേർ മരിച്ചെന്നും ഹർജിയിൽ പറയുന്നു.

  Also Read സ്ഥാനം ഒഴിയും മുൻപ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

  പൊതുവിപണിയിൽ നിന്നു ഭക്ഷ്യധാന്യങ്ങൾ വാങ്ങാനായി ദ്വീപ് നിവാസികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ഇടണമെന്ന ആവശ്യവുമുണ്ട്. അതിനിടെ, കർഫ്യൂ മൂലം ബുദ്ധിമുട്ടുന്ന ദ്വീപ് നിവാസികൾക്കു സാമ്പത്തിക സഹായവും ഭക്ഷ്യ കിറ്റുകളും നൽകാൻ നടപടി വേണമെന്ന‌് ആവശ്യപ്പെട്ടു കവരത്തി, ആന്ത്രോത്ത് ദ്വീപ് പഞ്ചായത്തുകൾ കലക്ടർക്കും ദ്വീപു ഭരണകൂടങ്ങൾക്കും കത്തു നൽകി.


  Published by:Aneesh Anirudhan
  First published:
  )}