കള്ളന്മാരെ പേടിച്ച് സ്വർണവും പണവും വീടിനു സമീപം കുഴിച്ചിട്ട സ്ഥലം വീട്ടമ്മ മറന്നുപോയി. ചങ്ങന്‍കുളങ്ങര സ്വദേശിയായ വീട്ടമ്മയാണ് ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോകുന്നതിന് മുന്‍പ് ഇരുപത് പവന് സ്വര്‍ണ്ണവും പതിനയ്യായിരം രൂപയും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തില്‍ കുഴിച്ചിട്ടത്.
എന്നാല്‍ ബന്ധുവീട്ടില്‍ നിന്ന് തിരികെയെത്തിയ വീട്ടമ്മ സ്വർണം കുഴിച്ചിട്ട സ്ഥലം മറന്നു പോയി. ഒടുവിൽ പഞ്ചായത്ത് അംഗം സന്തോഷ് ആനേത്തിന്റെ നേതൃത്വത്തിൽ സ്വർണം മോഷണം പോയതായി പോലീസില്‍ പരാതി നൽകി.
ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പുരയിടത്തിൽ കുഴിച്ചിട്ടതാണോയെന്നു സംശയം തോന്നിയത്. തുടര്‍ന്ന് പോലീസ് പുരയിടം മുഴുവന്‍ ഉഴുതു മറിച്ചാണ് കുഴിച്ചിട്ട സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്. ഓച്ചിറ പോലീസ് സ്റ്റേഷൻ പിആർഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് പുരയിടത്തിൽ നിന്നു സ്വർണവും പണവും കണ്ടെത്തിയത്.
Driving License | മൊബൈൽഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ബസോടിച്ച സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. അപകടകരമായി ബസോടിച്ച് ഡ്രൈവർക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ശുപാര്‍ശ നല്‍കിയതായി കണ്ണൂര്‍ ആര്.ടി.ഒ അറിയിച്ചു.
പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെസ്റ്റേണ്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് നടപടി. ബസ് ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും ഇത് പിന്നീട് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റിന് അയച്ചു നൽകുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് മോട്ടോര്‍വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ ജഗന്‍ലാലും സംഘവും അന്വേഷണം നടത്തി കേസെടുത്തത്.
Arrest | സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്ന പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
കൊല്ലം: സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്ന പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു. എഴുകോൺ ആലുംമുക്ക്, ചരുവിള പുത്തൻ വീട്ടിൽ അരുണാചലം ആചാരിയുടെ മകൻ കൊച്ച് അമൽ എന്ന് വിളിക്കുന്ന അമലിനെ(24)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാലരയോടെ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെയാണ് അമൽ ആക്രമിച്ചത് (Harrasment). ഇടവട്ടം, പൊരിക്കൽ ജംഗ്ഷനിൽ വച്ച് പെൺകുട്ടിയെ തടഞ്ഞു നിർത്തി അമൽ അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ എഴുകോൺ പൊലീസിൽ പരാതി നൽകി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് വ്യാഴാഴ്ച രാത്രി 11 മണിയോടുകൂടി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി നിരവധി കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. എഴുകോൺ ഐ.എസ്.എച്ച് .ഒ. ശിവപ്രകാശ്, എസ്. ഐ. അനീസ്, എ.എസ്ഐ അലക്സ്, എസ്സ്.സി.പി.ഒ. പ്രദീപ് കുമാർ, ഗിരീഷ് കുമാർ, വിനയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.