കണ്ണൂർ: പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ ആളിപ്പടർന്ന് വീട്ടമ്മ വെന്തുമരിച്ചു. കണ്ണൂർ കൊട്ടിയൂർ ചപ്പമല പൊന്നമ്മ കുട്ടപ്പൻ ആണ് മരിച്ചത്. 60 വയസായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.
വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലെ ചവറിന് തീയിടുന്നതിനിടെയായിരുന്നു തീ ആളിപ്പടർന്നത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും വീട്ടമ്മയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.