• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident| സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Accident| സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ്സിന്റെ ടയറിനടിയിൽ പെടുകയായിരുന്നു.

ശുഭ

ശുഭ

  • Last Updated :
  • Share this:
    വയനാട്: സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാനന്തവാടി കല്ലോടി പാതിരിച്ചാൽ എടപാറയ്ക്കൽ പരേതനായ ഫ്രാൻസീസിന്റ ഭാര്യ ശുഭ ( 40 ) മരണപ്പെട്ടത്.

    അപകടത്തിന്റെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിർത്തിയ ബസ് എടുക്കുന്നതിനിടയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന ശുഭ ബസ്സിന്റെ ടയറിനടിയിൽ പെടുകയായിരുന്നു.

    ബസ്സിനോട് ചേർന്നാണ് വീട്ടമ്മ റോഡ് മുറിച്ചു കടക്കാനായി നിന്നത്. ഇതിനാൽ ഡ്രൈവറുടെ കാഴ്ച്ചയിൽ പെടാതിരുന്നതാണ് ദാരുണ സംഭവത്തിന് കാരണം.

    മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരം വെമ്പായത്ത് നാലു വയസുകാരന്‍ കാല്‍വഴുതി കുളത്തില്‍ വീണു മരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകന്‍ ലാലിന്‍ മുഹമ്മദ്(4) ആണ് മരിച്ചത്. സമീപത്തെ വീട്ടില്‍ പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. കുളക്കോട് അംഗണവാടിയ്ക്ക് സമീപമായിരുന്നു അപകടം.

    Also Read-ബന്ധുവിനെ എയര്‍പോര്‍ട്ടിലാക്കി മടങ്ങിയ രണ്ടു യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു

    വൈകുന്നേരം സമീപത്തെ വീട്ടില്‍ നിന്ന് പാല്‍വാങ്ങാന്‍ മുനീറ ലാലിനെ പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി മടങ്ങിവന്നില്ല. തുടര്‍ന്ന് ലാലിന്റെ മൂത്തസഹോദരന്‍ ലല്ലു അന്വേഷിച്ചുപോയി. റോഡിനു സമീപത്തെ കുളത്തിന്റെ കരയില്‍ പാല്‍ ഇരിക്കുന്നത് ലല്ലുവിന്റെ ശ്രദ്ധയില്‍പ്പെട്ടു.

    കുളത്തില്‍ നോക്കിയപ്പോള്‍ കുട്ടി കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ലല്ലു മുനീറയെയും സമീപവാസികളും വിളിച്ചുവരുത്തി  ലാലിനെ കരയില്‍ കയറ്റി. തുടര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
    Published by:Naseeba TC
    First published: